Wed. Apr 24th, 2024
എളങ്കുന്നപ്പുഴ:

തകർന്നു ഗതാഗതയോഗ്യമല്ലാതായ പുതുവൈപ്പ് സബ് സെന്റർ റോഡിന്റെ പുനർനിർമാണം പ്രതിസന്ധിയിലായി.കുണ്ടും കുഴികളുമായി കിടക്കുന്ന കോൺക്രീറ്റ് റോഡിൽ ഉപ്പു വെള്ളവും മാലിന്യങ്ങളും കെട്ടിക്കിടക്കുകയാണ്.വയോജനങ്ങളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ ഏറെ ക്ലേശിച്ചാണ് ഇതു വഴി സഞ്ചരിക്കുന്നത്.

2018നു ശേഷം അറ്റകുറ്റപണി നടന്നിട്ടില്ല. പഞ്ചായത്ത് അംഗം കെ ജെ ജോയ് മുൻകൈ എടുത്തു 8 ലക്ഷം രൂപ ചെലവിൽ 126 മീറ്റർ നീളമുള്ള റോഡും കാനയും പുനർനിർമിക്കാൻ നടപടി സ്വീകരിച്ചു.കോൺട്രാക്ടർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കാന തകർച്ചയിലാണെന്നു കണ്ടെത്തി.കൂടുതൽ ഫണ്ട് നൽകിയാലേ നിർമാണം ഏറ്റെടുക്കാനാവൂ എന്നാണു കോൺടാക്ടറുടെ പക്ഷം.