Sat. Apr 20th, 2024
ക​ൽ​പ​റ്റ:

വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തു​ക​ള്‍ കീ​ഴ​ട​ക്കാ​നെ​ത്തു​മ്പോ​ള്‍ പ്രോ​ത്സാ​ഹ​ന​വു​മാ​യി കെ ​എ​സ് ​ഇ ബി​യും. ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ളി​ല്ലെ​ന്ന ഉ​ട​മ​ക​ളു​ടെ ആ​ശ​ങ്ക​ക്ക്​ പ​രി​ഹാ​ര​മാ​യി 15 ചാ​ർ​ജി​ങ് പോ​യ​ന്റു​ക​ളാ​ണ് ജി​ല്ല​യി​ല്‍ വ​രു​ന്ന​ത്. വൈ​ദ്യു​തി​ത്തൂ​ണു​ക​ളി​ൽ സ്ഥാ​പി​ക്കു​ന്ന പ്ല​ഗ് പോ​യ​ന്റു​ക​ളി​ല്‍നി​ന്ന്​ ചാ​ര്‍ജ് ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​യ പോ​ള്‍ മൗ​ണ്ട​ഡ് ചാ​ര്‍ജി​ങ് പോ​യ​ന്റു​ക​ളാ​ണ് കെ ​എ​സ് ​ഇ ബി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ്ഥാ​പി​ക്കു​ന്ന​ത്.

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി, ക​ൽ​പ​റ്റ, മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി അ​ഞ്ചു വീ​തം സ്ഥ​ല​ങ്ങ​ളി​ല്‍ ചാ​ർ​ജ് ചെ​യ്യാ​നു​ള്ള കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ണ്ടാ​കും. മാ​ന​ന്ത​വാ​ടി​യി​ല്‍ മാ​ന​ന്ത​വാ​ടി ടൗ​ണ്‍, പ​ന​മ​രം, ത​ല​പ്പു​ഴ, നാ​ലാം മൈ​ല്‍, വെ​ള്ള​മു​ണ്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചാ​ർ​ജ് ചെ​യ്യാം. ബ​ത്തേ​രി​യി​ല്‍ ബ​ത്തേ​രി ടൗ​ണ്‍, പു​ൽ​പ​ള്ളി, മീ​ന​ങ്ങാ​ടി, കേ​ണി​ച്ചി​റ, അ​മ്പ​ല​വ​യ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ല്‍പ​റ്റ​യി​ല്‍ ക​ല്‍പ​റ്റ ടൗ​ണ്‍, എ​സ്കെ എം ജെ സ്‌​കൂ​ള്‍, മേ​പ്പാ​ടി, മു​ട്ടി​ല്‍, ക​മ്പ​ള​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും ചാ​ര്‍ജി​ങ് പോ​യ​ന്റു​ക​ള്‍ ഉ​ണ്ടാ​കും.

കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ണം അ​ട​ച്ച് ചാ​ര്‍ജ് ചെ​യ്യു​ന്ന സം​വി​ധാ​ന​ത്തോ​ടൊ​പ്പം ഓ​ണ്‍ലൈ​നാ​യും പ​ണ​മ​ട​ക്കാം.
ചാ​ര്‍ജി​ങ് പോ​യ​ന്റു​ക​ള്‍ക്ക് പു​റ​മേ ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ളും തു​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് കെ​എ​സ്​ഇബി. നി​ല​വി​ല്‍ വൈ​ത്തി​രി​യി​ല്‍ സ്റ്റേ​ഷ​ന്‍ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യി​ട്ടു​ണ്ട്.

ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ ക​മീ​ഷ​ന്‍ ചെ​യ്യും. പ​ടി​ഞ്ഞാ​റ​ത്ത​റ ബാ​ണാ​സു​ര ഡാം ​പ​രി​സ​ര​ത്തും സ്റ്റേ​ഷ​ന്‍ സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ള്‍ സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ലും പ്രാ​വ​ര്‍ത്തി​ക​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വൈ​ദ്യു​തി വാ​ഹ​ന ഉ​ട​മ​ക​ള്‍ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന പ​ദ്ധ​തി യാ​ഥാ​ര്‍ഥ്യ​മാ​ക്കു​ന്ന​ത്.