Thu. Apr 18th, 2024
ല​ണ്ട​ൻ:

ചാ​ര​വൃ​ത്തി ആ​രോ​പ​ണ​ത്തി​ൽ വി​ചാ​ര​ണക്കായി യു എ​സി​ലേ​ക്ക് കൈ​മാ​റു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ വി​ക്കി​ലീ​ക്സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജി​ന് ഇ​നി അ​പ്പീ​ൽ ന​ൽ​കാം. കീ​ഴ്‌​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ബ്രി​ട്ട​നി​ലെ സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കാ​ൻ തി​ങ്ക​ളാ​ഴ്ച ല​ണ്ട​നി​ലെ ഹൈ​ക്കോട​തി അ​സാ​ൻ​ജി​ന് അ​നു​മ​തി ന​ൽ​കി.

ഒ​രു ദ​ശാ​ബ്ദ​ത്തി​ലേ​റെ മു​മ്പ് വി​ക്കി​ലീ​ക്‌​സ് ര​ഹ​സ്യ​രേ​ഖ​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ൽ വി​ചാ​ര​ണ ഒ​ഴി​വാ​ക്കാ​നു​ള്ള അ​സാ​ൻ​ജി​ന്റെ നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ നി​ർ​ണാ​യ​ക​മാ​ണ് ഈ ​ന​ട​പ​ടി.

അ​മേ​രി​ക്ക​യു​ടെ ക​ഠി​ന​മാ​യ ജ​യി​ൽ​വ്യ​വ​സ്ഥ​ക​ളി​ൽ ത​ട​വി​ലാ​ക്കി​യാ​ൽ അ​സാ​ൻ​ജ് ജീ​വ​നൊ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ൽ ഒ​രു വ​ർ​ഷം മു​മ്പ് ല​ണ്ട​നി​ലെ ഒ​രു ജി​ല്ല കോ​ട​തി ജ​ഡ്ജി യു എ​സി​ന് കൈ​മാ​റാ​നു​ള്ള അ​പേ​ക്ഷ നി​ര​സി​ച്ചു.