Tue. Apr 23rd, 2024
ലണ്ടൻ:

ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ വാ​യ്​​പ​യെ​ടു​ത്ത്​ ബ്രി​ട്ട​നിലേക്ക്​ മു​ങ്ങി​യ വി​വാ​ദ വ്യ​വ​സാ​യി വി​ജ​യ് മ​ല്ല്യ​ക്ക്​ അവിടെയും വലിയ തിരിച്ചടി. മല്ല്യയെയും കുടുംബത്തെയും അവരുടെ ലണ്ടനിലെ ആഡംബര വസതിയിൽ നിന്ന്​ പുറത്താക്കാൻ ഉത്തരവിട്ടിരിക്കുകയാണ്​ യു കെ കോടതി.

ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട്​ സ്വിസ് ബാങ്ക് യു ബി എസുമായുള്ള ദീർഘകാല തർക്കത്തിൽ മല്യക്ക്​ എൻഫോഴ്‌സ്‌മെന്റ് സ്‌റ്റേ നൽകാൻ ബ്രിട്ടീഷ് കോടതി വിസമ്മതിച്ചതിന്​ പിന്നാലെയാണ്​ നടപടി.

മല്യയുടെ പ്രധാന സ്വത്തായ ലണ്ടനിലെ റീജന്റ്സ് പാർക്കിന് അഭിമുഖമായുള്ള 18/19 കോൺവാൾ ടെറസ് ആഡംബര അപ്പാർട്ട്‌മെന്റ്, സ്വിസ് ബാങ്ക് യു ബി എസ് ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. “കോടിക്കണക്കിന് പൗണ്ട് വിലമതിക്കുന്ന അസാധാരണമായ സ്വത്ത്” എന്ന് യു കെ കോടതി വിശേഷിപ്പിച്ച അപ്പാർട്ട്​മെൻറ്​, നിലവിൽ 95 വയസ്സുകാരിയായ മല്യയുടെ അമ്മ ലളിതയാണ് കൈവശം വച്ചിരിക്കുന്നത്.