Sat. Apr 20th, 2024
തിരുവനന്തപുരം:

ലിജോ ജോസ്‌ പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ചുരുളി സിനിമയിൽ നിയമലംഘനമില്ലെന്ന്‌ പൊലീസിന്റെ റിപ്പോർട്ട്‌. സംഭാഷണങ്ങളിലോ ദ്യശ്യങ്ങളിലോ നിയമലംഘനമില്ല. ഭാഷയും സംഭാഷണവും കഥാ സന്ദർഭത്തിന് യോജിച്ചത് മാത്രം.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ നിന്നുള്ള സൃഷ്‌ടി മാത്രമാണ് ചുരുളി സിനിമ. സിനിമയിൽ നിയമലംഘനമില്ലെന്നും എഡിജിപി പത്മകുമാർസമിതി ഡിജിപിക്ക് റിപ്പോർട്ട് നൽകി.

സിനിമയിൽ പറയുന്നത് ചുരുളിയെന്ന സാങ്കൽപിക ഗ്രാമത്തിന്റെ കഥയാണ്. നിലനിൽപ്പിനായി പൊരുതുന്ന മനുഷ്യരുടെ ഭാഷ എങ്ങനെ വേണമെന്ന് കലാകാരന് തീരുമാനിക്കാമെന്നും സമിതി റിപ്പോർട്ടിൽ ‌പറയുന്നു.

ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സമിതി സിനിമ പരിശോധിച്ചത്. ആദ്യമായാണ് പൊലീസ് ഒരു സിനിമ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി ഹൈക്കോടതിയെ നിലപാട് അറിയിക്കും.