Sat. Apr 20th, 2024
വാരാണസി:

കാശി വിശ്വനാഥ് ധാമിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായി 100 ജോടി പാദരക്ഷകൾ അയച്ചു നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചണം കൊണ്ട് നിർമ്മിച്ചവയാണിത്.  ക്ഷേത്രപരിസരത്ത് തുകൽ അല്ലെങ്കിൽ റബ്ബർ ഉപയോഗിച്ച് നിർമ്മിച്ച പാദരക്ഷകൾ ധരിക്കുന്നത് നിരോധിച്ചിരിക്കുകയാണ്.

അതിനാൽ കാശി വിശ്വനാഥ് ധാമിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ആളുകളും നഗ്നപാദനായിട്ടാണ് ജോലി ചെയ്യുന്നത്. ഇക്കാര്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പ്രധാനമന്ത്രി ഇവർക്ക് ചണം കൊണ്ട് നിർമ്മിച്ച പാദരക്ഷകൾ അയച്ചു നൽകിയിരിക്കുന്നത്.
പുരോഹിതര്‍, ജീവനക്കാർ, സുരക്ഷാ ഗാർഡുകൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. കഠിനമായ തണുപ്പിൽ ന​ഗ്നപാദരായി ജോലി ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ നടപടിയിൽ വളരെ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ഇവിടുത്തെ ജീവനക്കാർ. കഴിഞ്ഞ വർഷം ഡിസംബറിലാണ് കാശി വിശ്വനാഥ് ധാമിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം മോദി നിർവ്വഹിച്ചത്.