Fri. Mar 29th, 2024
അമേരിക്ക:

അമേരിക്കയിലെ ന്യൂ ഹാംസ്ഫിയറില് ‘ടിന്‍സ്ലി’ എന്നു പേരുള്ള നായയാണ് തന്റെ ഉടമയെ അടക്കം മൂന്ന് പേരെ രക്ഷിക്കാനായി പൊലീസിനോട് സഹായം തേടിയത്. തിങ്കളാഴ്ച തന്റെ ഉടമയുടെ കാര്‍ അപകടത്തില്‍ പെട്ടപ്പോള്‍ ടിന്‍സ്ലി പൊലീസുകാരെ അപകടസ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു.

ടിന്‍സ്ലിയുടെ കഠിനമായ പരിശ്രമത്തിന്റെ ഫലമായി അപകടത്തില്‍ പെട്ട മറ്റുള്ളവര്‍ക്കും പെട്ടെന്ന് വൈദ്യസഹായം ലഭിക്കാന്‍ കാരണമായെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘നായ ഞങ്ങളോട് പിന്‍തുടരാന്‍ ആവശ്യപ്പെടുകയാണെന്ന് ഞങ്ങള്‍ക്ക് മനസിലായി. അപകടം നടന്നിടത്തെത്തി നായ താഴേക്ക് നോക്കി നിന്നത് ഞങ്ങളെ വളരെ അധികം ആശ്ചര്യപ്പെടുത്തി’ ന്യൂ ഹാംഷെയര്‍ സ്റ്റേറ്റ് പൊലീസിലെ ലെഫ്റ്റനന്റ് ഡാനിയല്‍ ബാല്‍ദസാരെ പറഞ്ഞു.