Sat. Apr 20th, 2024
ഉത്തർപ്രദേശ്:

കോൺഗ്രസിന്‍റെ കോട്ടയായ റായ്ബറേലിയിൽ പാര്‍ട്ടിയെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തിന്‍റെ പ്രശ്നമാണെന്നും അരാജകത്വത്തിന്‍റെയും അഴിമതിയുടെയും വേരുകളാണ് കോണ്‍ഗ്രസിലുള്ളതെന്നും യോഗി ആരോപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി ജെ പിയുടെ ‘ജൻ വിശ്വാസ് യാത്ര’യുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റായ്ബറേലിയിൽ നിന്നുള്ള കോൺഗ്രസുകാര്‍ ജനപ്രതിനിധികൾ ബി ജെ പിയിലേക്ക് ചേക്കേറുന്നത് റായ്ബറേലിയിൽ നിന്ന് പാര്‍ട്ടിയെ പിഴുതെറിയും. കോൺഗ്രസ് രാജ്യത്തിന്‍റെ പ്രശ്‌നമാണ്. റായ്ബറേലി ഒരിക്കലും വിദേശ ഭരണം അംഗീകരിച്ചിട്ടില്ല.

രാജ്യത്തെ തീവ്രവാദത്തിന്‍റെയും അരാജകത്വത്തിന്‍റെയും അഴിമതിയുടെയും വേരുകൾ കോൺഗ്രസ് ആണെന്നും ജാതീയതയും ഭാഷാവിദ്വേഷവും പ്രചരിപ്പിക്കുന്നത് അവരാണെന്നും യോഗി ആരോപിച്ചു.