Fri. Mar 29th, 2024
ന്യൂഡല്‍ഹി:

തുണിത്തരങ്ങളുടെ ചരക്ക്, സേവന നികുതി (ജി എസ് ടി) നിരക്ക് 12 ശതമാനമായി ഉയര്‍ത്തുന്നത് തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് ജി എസ് ടി കൗണ്‍സില്‍ തീരുമാനിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണു തീരുമാനം അറിയിച്ചത്.

തുണിത്തരങ്ങളുടെ ജി എസ് ടി നിരക്ക് അഞ്ച് ശതമാനത്തില്‍നിന്ന് 12 ശതമാനമായി വര്‍ധിപ്പിച്ചത് 2022 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണു പുതിയ തീരുമാനം. അടിയന്തര വ്യവസ്ഥ പ്രകാരമാണ് യോഗം വിളിച്ചതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നികുതി അഞ്ച് ശതമാനത്തില്‍നിന്ന് 12 ആയി ഉയര്‍ത്തുന്നതിനെ ചില സംസ്ഥാനങ്ങളും വ്യവസായ സ്ഥാപനങ്ങളും എതിര്‍ത്തതിനെത്തുടര്‍ന്നാണ് ജി എസ് ടി കൗണ്‍സിലിന്റെ തീരുമാനം.