25 C
Kochi
Wednesday, December 1, 2021
Home 2021

Yearly Archives: 2021

പേ​രാ​മ്പ്ര:കാ​യ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​റാ​ളി ക്വാ​റി​ക്ക് അ​നു​കൂ​ല​മാ​യ ജി​യോ​ള​ജി റി​പ്പോ​ർ​ട്ട് വി​വാ​ദ​ത്തി​ൽ. ക്വാ​റി​വി​രു​ദ്ധ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ഐ​പ്പ് വ​ട​ക്കേ​ട​ത്തി​ന് കാ​യ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ വി​വ​രാ​വ​കാ​ശ രേ​ഖ​യി​ലാ​ണ് ജി​യോ​ള​ജി​യു​ടേ​താ​യ പ​രാ​മ​ർ​ശ​മു​ള്ള​ത്. ക്വാ​റി​ക്ക് സ​മീ​പ​മു​ള്ള വീ​ടു​ക​ൾ​ക്കും സ്കൂ​ളി​നും ച​ർ​ച്ചി​നും വി​ള്ള​ൽ ഉ​ണ്ടാ​യ​ത് ക്വാ​റി​യി​ലെ സ്ഫോ​ട​നം​മൂ​ല​മാ​ണെ​ന്ന് പ​റ​യാ​ൻ​ക​ഴി​യി​ല്ലെ​ന്ന് ജി​യോ​ള​ജി വ​കു​പ്പ് അ​റി​യി​ച്ച​തു​കൊ​ണ്ട് ക്വാ​റി​ക്ക് സ്​​റ്റോ​പ്​ മെ​മ്മോ ന​ൽ​കാ​ൻ പ​റ്റി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യത്തിൻറെ വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ലു​ള്ള​ത്.പ്ര​ദേ​ശ​ത്തെ നാ​ൽ​പ​തോ​ളം വീ​ടു​ക​ളു​ടെ ചു​മ​രു​ക​ൾ​ക്ക് വി​ള്ള​ലു​ണ്ട്. കാ​റ്റു​ള്ള​മ​ല...
കോളിയാർ:കോ‌ടോം ബേളൂർ പഞ്ചായത്തിലെ മുക്കുഴി പാൽക്കുളത്തെ നാഷനൽ കരിങ്കൽ ക്വാറിയിൽ ഇന്നലെ ഉച്ചയോടെയുണ്ടായ അത്യുഗ്ര സ്ഫോടനത്തിലും തുടർന്നുണ്ടായ മരണത്തിലും ഞെട്ടിത്തരിച്ച് പാൽക്കുളം നിവാസികൾ‍. 4 മണിയോടെയാണു പാറപൊട്ടിക്കാനായി നിറച്ചിരുന്ന വെടിമരുന്ന് മിന്നലിന്റെ ആഘാതത്തിൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. വെടിമരുന്നിനു തിരി കൊളുത്താനായി സ്ഥാപിച്ച ഇലക്ട്രിക് ഉപകരണത്തിൽ നിന്നു മിന്നലിനെ തുടർന്നു വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിന് കാരണം.മുക്കുഴി കത്തുണ്ടിയിലെ രമേശനാണ് അപകടത്തിൽ മരിച്ചത്.വെള്ളരിക്കുണ്ട് തഹസിൽദാർ പിവി മുരളി, അമ്പലത്തറ എസ്ഐമാരായ ടിവി...
തിരുവനന്തപുരം:തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ആദിവാസി കുഞ്ഞിന് ചികിത്സ നിഷേധിച്ചെന്ന് പരാതി. പത്തനംതിട്ട റാന്നി സ്വദേശിയുടെ കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചത്. എസ് ടി പ്രൊമോട്ടറുടെ അനാസ്ഥയാണ് ചികിത്സ നിഷേധിക്കാൻ കാരണമെന്ന് കുഞ്ഞിന്റെ ബന്ധുക്കൾ പറഞ്ഞു.നാല് വയസുകാരന്റെ തലയിലെ മുഴയ്ക്ക് ചികിത്സ തേടിയാണ് ആശുപത്രിയിൽ എത്തിയത്. എട്ട് ദിവസം മുൻപ് ആണ് കുഞ്ഞിനെ എസ് എ ടി ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞ് ഇപ്പോഴും ആശുപത്രിൽ തുടരുന്നുണ്ട് എന്നാൽ വേണ്ട ചികിത്സാ...
കണ്ണൂർ:കണ്ണൂര്‍ ആറളം ഫാമില്‍നിന്നും വന്‍തോതില്‍ ചൂരല്‍മുറിച്ച് കടത്തുന്നു. ഫാമിലെ പതിമൂന്നാം ബ്ലോക്കില്‍നിന്നുമാണ് വര്‍ഷങ്ങള്‍ പഴക്കമുളള ചൂരലുകള്‍മുറിച്ച് കടത്തുന്നത്. ദുരന്ത നിവാരണ സമിതിയുടെ അനുമതിയോടെയാണ് ചൂരല്‍മുറിക്കുന്നതെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം.ഫാമിലെ പതിമൂന്നാം ബ്ലോക്കില്‍നിന്നും 2000 ചൂരലുകള്‍മുറിച്ച് മാറ്റാനാണ് കൊട്ടിയൂര്‍റെയ്ഞ്ച് ഓഫീസര്‍അനുമതി നല്‍കിയത്. ഈ അനുമതിയുടെ മറവില്‍ ഇവിടെ നിന്ന് മുറിച്ച് കടത്തിയതാവട്ടെ ലോഡ് കണക്കിന് ചൂരലുകളും. എത്ര ചൂരലുകള്‍മുറിച്ചെന്നത് സംബന്ധിച്ച് വനം വകുപ്പിന്‍റെ കയ്യിലും കൃത്യമായ രേഖയില്ല.വന്യമൃഗശല്യം രൂക്ഷമായതിനാല്‍ പുനരധിവാസ...
കൊല്ലംവിനോദസഞ്ചാരത്തിന്‌ പുത്തൻകവാടം തുറന്ന്‌ വളർത്തുമൃഗങ്ങൾക്കുള്ള രാജ്യത്തെ ആദ്യ മ്യൂസിയം കുരിയോട്ടുമലയിൽ ഒരുങ്ങുന്നു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുരിയോട്ടുമലയിലെ 108 ഏക്കർ ഹൈടെക്- ഡെയറി ഫാമിലാണ്‌ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ ഡൊമസ്റ്റിക്- അനിമൽ മ്യൂസിയം സ്ഥാപിക്കുന്നത്‌. കോട്ടേജുകൾ, ചിൽഡ്രൻസ്- പാർക്ക്-, സൈക്ലിങ്‌-, പക്ഷികളുടെയും മൃഗങ്ങളുടെയും പ്രദർശന യൂണിറ്റ്‌ എന്നിവയുണ്ടാകും.ഒരുകോടി രൂപയുടെ മൂന്നു കോട്ടേജിന്റെ നിർമാണം, കുതിരസവാരി ഷെഡ്‌, ഗസ്റ്റ്‌ഹൗസ്‌ എന്നിവയുടെ നിർമാണം ഭവനനിർമാണ ബോർഡിന്റെ ചുമതലയിൽ പുരോഗമിക്കുന്നു....
പെരിങ്ങോം:പമ്പിൽ നിന്നും പെട്രോൾ അടിച്ച വാഹനങ്ങൾ പെരുവഴിയിലായി. മായം ചേർന്ന ഇന്ധനം നിറച്ച മുപ്പതിൽപ്പരം വാഹനങ്ങളാണ് അ‍ഞ്ച് കിലോമീറ്റർ ചുറ്റളവിൽ പെരുവഴിയിലായത്. കഴിഞ്ഞദിവസം രാവിലെ ഏഴോടെയാണ് സംഭവം.മംഗ്ളൂരുവിലേക്ക് രോഗിയേയും കൊണ്ടുപോകുന്ന കാറുകളും, എയർപോർട്ടിലേക്കും, റെയിൽവേ സ്റ്റേഷനുകളിലേക്കും പോകുന്ന വാഹനങ്ങളും പാതിവഴിയിൽ ഓട്ടം നിർത്തിയ നിലയിലാണ്. കെട്ടിവലിച്ച് വർക്ക്ഷോപ്പിലെത്തി പരിശോധിച്ചപ്പോഴാണ് ഇന്ധനത്തിൽ വെള്ളം കലർന്നതായി കണ്ടെത്തിയത്. വാഹന ഉടമകൾ പമ്പിലെത്തി പ്രതിഷേധിച്ചപ്പോൾ പെരിങ്ങോം പൊലീസ് ഇടപെട്ടു. പമ്പ് ഉടമയും,...
സാവോപോളോ:കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ വകഭേദം ബ്രസീലിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ യാത്രക്കാരനും അദ്ദേഹത്തിന്‍റെ ഭാര്യക്കുമാണ് ഒമിക്രോൺ രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച 41കാരനും 37കാരിയും ഐസലോഷനിൽ ആണെന്ന് സാവോപോളോ സ്റ്റേറ്റ് ഹെൽത്ത് സെക്രട്ടറിയേറ്റ് അറിയിച്ചു.നവംബർ 23നാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് 41കാരൻ ബ്രസീലിൽ മടങ്ങിയെത്തിയത്. നെഗറ്റീവ് കോവിഡ് പരിശോധനാ ഫലവുമായാണ് ഇയാൾ രാജ്യത്തെത്തിയത്. എന്നാൽ, ദക്ഷിണാഫ്രിക്കയിലേക്ക് പോകാനായി ദമ്പതികൾ കൊവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് ഇരുവർക്കും ഒമിക്രോൺ...
ലണ്ടൻ:ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരം ഇനി പാരീസോ സിങ്കപ്പൂരോ അല്ല, അത് ഈ ഇസ്രായേൽ നഗരമാണ്. ടെൽ അവീവ് ഒന്നാമതെത്തിയതായി ബുധനാഴ്ച എക്കണോമിക് ഇന്റലിജൻസ് യൂണിറ്റ് പങ്കുവച്ച സർവ്വെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.അഞ്ച് സ്ഥാനം മറികടന്നാണ് ടെൽ അവീവ് ഒന്നാമതെത്തിയത്. 173 നഗരങ്ങളിലെ ജീവിത ചിലവുകൾ അമേരിക്കൻ ഡോളറിൽ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. ഇസ്രായേൽ കറൻസിയായ ഷെകെലിന്റെ മൂല്യം വർദ്ധിച്ചതാണ് നഗരം ഒന്നാമതെത്താൻ കാരണം.മാത്രമല്ല നഗരത്തിലെ യാത്രചിലവും സാധനങ്ങളുടെ...
സാൻഫ്രാൻസിസ്കോ:സ്വകാര്യവ്യക്തികളുടെ ചിത്രങ്ങളോ വിഡിയോകളോ അവരുടെ അനുമതിയില്ലാതെ മറ്റുള്ളവർ പങ്കു വയ്ക്കുന്നതിനു ട്വിറ്റർ വിലക്കേർപ്പെടുത്തി. ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ചുമതലയേറ്റതിനു പിന്നാലെയാണ് ട്വിറ്റർ സ്വകാര്യതാനയം പുതുക്കിയത്.ഫോൺ നമ്പർ, വിലാസം, മെയിൽ ഐഡി തുടങ്ങിയ അനുമതിയില്ലാതെ ട്വീറ്റ് ചെയ്യുന്നതിനു നിലവിൽ വിലക്കുണ്ട്. വ്യക്തികളുടെ അനുമതിയില്ലാതെയാണ് ട്വീറ്റു ചെയ്തതെന്നു പരാതി ലഭിച്ചാൽ അവ നീക്കം ചെയ്യും.
സ്പെയിൻ:സ്പെയിനിലെ കാനറി ദ്വീപിലുള്ള ലാ പാൽമയിലെ കംബ്രെ വിജ അഗ്നിപർവതം സെപ്തംബര്‍ 19നാണ് പൊട്ടിത്തെറിച്ചത്. അന്നു മുതല്‍ അഗ്നിപര്‍വതത്തില്‍ നിന്നും പുറന്തള്ളുന്ന ലാവയും ചാരവും കൊണ്ട് പ്രദേശം മൂടിക്കിടക്കുകയാണ്.ഇപ്പോള്‍ കാനറി ദ്വീപിന്‍റെ 2700 ഏക്കർ ലാവയിൽ മൂടിയിരിക്കുകയാണ്. ഇത് ദ്വീപിലെ ജനജീവിതം സ്തംഭിപ്പിക്കുക മാത്രമല്ല, റോഡുകളെയും വീടുകളെയും തോട്ടങ്ങളെയും സാരമായി ബാധിച്ചു.മലനിരകളിലൂടെ ഒഴുകിയെത്തുന്ന ലാവ മൂവായിരത്തോളം പേരെ അടക്കം ചെയ്ത സെമിത്തേരിയെയും മൂടിയിട്ടുണ്ട്. പരിക്കുകളോ മരണങ്ങളോ റിപ്പോര്‍ട്ട്...