Sat. Apr 20th, 2024
വാഷിങ്​ടൺ:

ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ കൊവിഡ്​ സുനാമി സൃഷ്ടിക്കുമെന്ന ആശങ്ക പങ്കുവെച്ച്​ ലോകാരോഗ്യ സംഘടന. ലോ​കാരോഗ്യസംഘടന മേധാവി ടെഡ്രോസ്​ അദാനോം ഗീബർസിയുസാണ്​ ആശങ്കയുമായി രംഗത്തെത്തിയത്​. കൊവിഡ്​ കേസുകളുടെ വർധന ആരോഗ്യസംവിധാനങ്ങളെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡെൽറ്റ വകഭേദത്തോടൊപ്പം അതി തീവ്രവ്യാപനശേഷിയുള്ള ഒമിക്രോണും പടരുന്നതോടെ അത്​ കൊവിഡ്​ സുനാമിക്ക്​ കാരണമാകുമെന്ന്​ ഓൺലൈൻ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഒമിക്രോൺ തീവ്രമാകില്ലെന്നതിനെ സാധൂകരിക്കുന്ന ആധികാരികമായ വിവരങ്ങൾ ഇ​പ്പോഴും ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട്​ ചെയ്ത കൊവിഡിന്‍റെ ഒമിക്രോൺ വകഭേദം യു എസിലും യുറോപ്പിലും അതിവേഗത്തിൽ പടരുകയാണ്​​.