Sat. Apr 20th, 2024

കൊ​ച്ചി:

ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ രാ​ജ്യ​ത്തി​നു​വേ​ണ്ടി സ്വ​ർ​ണം നേ​ടു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ബാ​ഡ്മി​ൻ​റ​ൺ താ​രം പി വി സി​ന്ധു. ഏ​ഷ്യ​ന്‍ ഗെ​യിം​സ്, കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സ് ഉ​ള്‍പ്പെ​ടെ പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ൾ​ക്കൊ​പ്പം താ​ന്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് ജ​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ​ന്‍ ഓ​പ​ണി​ലാ​ണെ​ന്നും താ​രം പ​റ​ഞ്ഞു. നി​ര​വ​ധി ചാ​മ്പ്യ​ന്‍ഷി​പ്പു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു​മാ​സം തി​ര​ക്കേ​റി​യ​താ​യി​രു​ന്നു.

റാ​ങ്കി​ങ്ങി​നും സീ​ഡി​ങ്ങി​നും മ​ത്സ​ര പ​ങ്കാ​ളി​ത്തം പ്ര​ധാ​ന​മാ​ണ്. എ​ന്നാ​ൽ, ഫി​സി​ക്ക​ല്‍ ട്രെ​യി​ന​ര്‍ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ക്കി​ട​യി​ലും കാ​യി​ക​ക്ഷ​മ​ത നി​ല​നി​ര്‍ത്താ​ന്‍ ക​ഴി​ഞ്ഞ​താ​യും ലോ​ക ഏ​ഴാം ന​മ്പ​ര്‍ താ​രം പ​റ​ഞ്ഞു. അ​ടു​ത്ത വ​ർ​ഷ​വും തു​ട​ര്‍ച്ച​യാ​യ ടൂ​ര്‍ണ​മെൻറു​ക​ളു​ണ്ട്.

നൂ​റു​ശ​ത​മാ​നം കാ​യി​ക​ക്ഷ​മ​ത ഉ​റ​പ്പ​വ​രു​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​യ​തി​നാ​ൽ ഏ​തെ​ല്ലാം മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്ക​ണ​മെ​ന്ന​ത് പ​രി​ശീ​ല​ക​നോ​ടും ടീ​മി​നോ​ടും ച​ര്‍ച്ച ചെ​യ്ത്​ തീ​രു​മാ​നി​ക്കും. ഏ​ഷ്യ​ന്‍ ഗെ​യിം​സ് എ​ല്ലാ​യ്‌​പ്പോ​ഴും ക​ഠി​ന​മാ​ണ്. എ​ന്നാ​ലും സ്വ​ർ​ണം നേ​ട​ലാ​ണ്​ ല​ക്ഷ്യം.

മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ എ​ല്ലാ മു​ന്‍നി​ര ഏ​ഷ്യ​ന്‍ താ​ര​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ ആ​ദ്യ​റൗ​ണ്ട് മു​ത​ല്‍ മി​ക​ച്ച പ്ര​ക​ട​നം വേ​ണ്ടി വ​രും. ബാ​ഡ്മി​ൻ​റ​ണ്‍ രം​ഗ​ത്ത് വ​ള​ര്‍ന്നു​വ​രു​ന്ന താ​ര​ങ്ങ​ള്‍ക്ക് ശ​രി​യാ​യ മാ​ര്‍ഗ​നി​ര്‍ദേ​ശ​വും ശ​രി​യാ​യ പ​രി​ശീ​ല​ക​രെ​യു​മാ​ണ് വേ​ണ്ട​തെ​ന്നും പി​വി സി​ന്ധു പ​റ​ഞ്ഞു. കൊ​ച്ചി​യി​ല്‍ ലി-​നി​ങ് എ​ക്‌​സ്‌​ക്ലൂ​സീ​വ് ഷോ​റൂം ​പ്ലേ ​വെ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു അ​വ​ർ. ഒ​ളി​മ്പി​ക്സി​ൽ ക​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ബാ​ഡ്മി​ൻ​റ​ണ്‍ റാ​ക്ക​റ്റ് സി​ന്ധു മ​ന്ത്രി പി ​രാ​ജീ​വി​ന് സ​മ്മാ​നി​ച്ചു.