Thu. Apr 25th, 2024
വാ​ഷി​ങ്​​ട​ൺ:

ഇ​ന്ത്യ​ക്കാ​രാ​യ 66 പേ​ർ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി തീ​വ്ര​വാ​ദത്തെ കു​റി​ച്ച യു ​എ​സ്​ വി​ദേ​ശ​കാ​ര്യ വ​കു​പ്പിൻ്റെ റി​പ്പോ​ർ​ട്ട്. എ​ൻ ഐ എ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ ഭീ​ക​ര​വാ​ദ വി​രു​ദ്ധ സേ​ന​ക​ൾ രാ​ജ്യാ​ന്ത​ര, പ്രാ​ദേ​ശി​ക ഭീ​ക​ര സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ​ഐ എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട 34 തീ​വ്ര​വാ​ദ കേ​സു​ക​ൾ അ​ന്വേ​ഷി​ച്ച എ​ൻ ഐ എ 160 പേ​രെ അ​റ​സ്​​റ്റു​ചെ​യ്​​തി​ട്ടു​ണ്ട്.

സെ​പ്​​റ്റം​ബ​റി​ൽ കേ​ര​ളം, പ​ശ്ചി​മ​ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി അ​ൽ​ഖാ​ഇ​ദ​ക്കാ​രെ​ന്ന്​ ക​രു​തു​ന്ന 10 പേ​രെ​യും പി​ടി​കൂ​ടി. 2013ൽ ​ബോ​ധ്​​ഗ​യ​യി​ൽ ഉ​ണ്ടാ​യ സ്​​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബം​ഗ്ലാ​ദേ​ശ്​ ജ​മാ​അ​ത്തു​ൽ മു​ജാ​ഹി​ദീ​നി​​‍െൻറ ഉ​പ മേ​ധാ​വി അ​ബ്​​ദു​ൽ ക​രീ​മി​നെ കൊ​ൽ​ക്ക​ത്ത പൊ​ലീ​സ്​ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്​​പെ​ഷ​ൽ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ മേ​യ്​ 29ന്​ ​അ​റ​സ്​​റ്റ്​ ചെ​യ്​​തു.

തെ​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ​യും മ​റ്റും ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള ഭീ​ക​ര​സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ടാ​നും എ​ൻ ഐ എ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ശ്രീ​ല​ങ്ക​യു​മാ​യും മാ​ല​ദ്വീ​പു​മാ​യും ഭീ​ക​ര​വാ​ദ ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ​പ​ങ്കു​വെ​ക്കാ​നും ഇ​ന്ത്യ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. റ​ഷ്യ​യു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ദീ​ർ​ഘ​കാ​ല പ്ര​തി​രോ​ധ ബ​ന്ധം തീ​വ്ര​വാ​ദ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ട്​ കൂ​ട്ടി​ച്ചേ​ർ​ത്തു.