Mon. Dec 23rd, 2024
മുംബൈ:

ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസിൽ പ്രതിയായ ആര്യൻ ഖാന് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് ബോംബെ ഹൈകോടതി. എല്ലാ വെള്ളിയാഴ്ചയും മുംബൈയിലെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഓഫിസിൽ ഹാജരാകണമെന്ന നിബന്ധനയാണ് കോടതി ഒഴിവാക്കിയത്. ഇത് സംബന്ധിച്ച് ആര്യൻ ഖാൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ആവശ്യപ്പെടുന്നത് പ്രകാരം ഏജൻസിയുടെ ഡൽഹി ഓഫിസിൽ ഹാജരായാൽ മതിയെന്ന് ജസ്റ്റിസ് എൻ ഡബ്ല്യു സാംബ്രെ പറഞ്ഞു. മുംബൈക്ക് പുറത്തേക്കുള്ള യാത്രാവിവരങ്ങൾ നൽകണമെന്ന വ്യവസ്ഥയിലും മാറ്റമുണ്ട്. എൻ സി ബി ഓഫിസിൽ ഹാജരാകാനായി ഡൽഹിക്ക് പോകുന്നതിന്‍റെ യാത്രാവിവരങ്ങൾ നൽകേണ്ടതില്ല. എന്നാൽ, മറ്റ് യാത്രകളുടെ വിവരം നൽകുന്നത് തുടരണം.