Sat. Apr 20th, 2024
കു​ണ്ട​റ:

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൻറെ അ​നു​മ​തി​യി​ല്ലാ​തെ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച വാ​ട്ട​ർ അ​തോ​റി​റ്റി​ക്കെ​തി​രെ പൊ​ലീ​സി​ൽ പ​രാ​തി. കു​ണ്ട​റ ഓ​ണ​മ്പ​ലം-​കു​മ്പ​ളം റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച​തി​നെ​തി​രെ വാ​ട്ട​ർ അ​തോ​റി​റ്റി കു​ണ്ട​റ അ​സി എ​ൻ​ജി​നീ​യ​ർ​ക്കെ​തി​രെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി എ​ൻ​ജി​നീ​യ​റാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്. ഓ​ണ​മ്പ​ല​ത്ത് നി​ന്നും കു​മ്പ​ള​ത്തേ​ക്ക് പോ​കു​ന്ന റോ​ഡിൻറെ 800 മീ​റ്റ​ർ ഭാ​ഗ​മാ​ണ് കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​ന്​ വാ​ട്ട​ർ അ​തോ​റി​റ്റി എക്​സ്​കവേറ്റർ ഉ​പ​യോ​ഗി​ച്ച് കു​ഴി​ച്ച​ത്.

എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​യി വാ​ട്ട​ർ അ​തോ​റി​റ്റി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൻറെ ഒ​രു​വി​ധ അ​നു​മ​തി​യും വാ​ങ്ങി​യി​ട്ടി​ല്ല. 800 മീ​റ്റ​റോ​ളം റോ​ഡിൻറെ ഒ​രു​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഇ​തോ​ടെ​യാ​ണ് അ​നു​മ​തി​യി​ല്ലാ​തെ റോ​ഡ് ത​ക​ർ​ത്ത​തി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കു​ണ്ട​റ പ​ള്ളി​മു​ക്ക്-​മു​ള​വ​ന റോ​ഡും ഒ​രാ​ഴ്ച​ക്ക്​ മു​മ്പ് ആ​ശു​പ​ത്രി​മു​ക്ക്-​തെ​റ്റി​ക്കു​ന്ന്​ റോ​ഡും അ​നു​മ​തി​യി​ല്ലാ​തെ ജെ സി ​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചി​രു​ന്നു. ഇ​വ​യെ​ല്ലാം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​ട​ഞ്ഞ​തോ​ടെ വ്യ​വ​സ്ഥാ​പി​ത​മാ​യ മാ​ർ​ഗ​ത്തി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി അ​പേ​ക്ഷ ന​ൽ​കി പു​ന​ർ​നി​ർ​മി​ക്കാ​ൻ തു​ക അ​ട​ച്ച് അ​നു​മ​തി വാ​ങ്ങി​യ​ശേ​ഷ​മാ​ണ് നി​ർ​മാ​ണ​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ വീ​ണ്ടും ഓ​ണ​മ്പ​ലം-​കു​മ്പ​ളം റോ​ഡി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി ഇ​തേ​രീ​തി തു​ട​ർ​ന്ന​തി​നാ​ലാ​ണ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കേ​ണ്ടി​വ​ന്ന​തെ​ന്ന് കു​ണ്ട​റ​യി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് സെ​ക്ഷ​ൻ അ​സി എ​ൻ​ജി​നീ​യ​ർ ഷാ​ജി പ​റ​ഞ്ഞു.