Thu. Apr 25th, 2024

ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കുഞ്ഞെൽദോയുടെ ട്രെയിലർ റിലീസായി. ആർജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെൽദോ’. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിന്‍റെ ക്രിയേറ്റീവ് ഡയറക്റ്റർ. ‘കല്‍ക്കി’ ക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിസിന്‍റെ ബാനറിൽ പ്രശോഭ് കൃഷ്ണയും സുവിൻ വർക്കിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ‌ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു.

സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. രഞ്ജൻ എബ്രഹാം ആണ് ചിത്രസംയോജനം.

സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത്, അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു. ‘കുഞ്ഞെല്‍ദോ’യെ ഡിസംബര്‍ 24ന് സെഞ്ച്വറി ഫിലിംസ് റിലീസ് തിയ്യേറ്ററുകളിലെത്തിക്കും.