Sat. Apr 20th, 2024
ക​ൽ​പ​റ്റ:

ഗോ​ത്ര​മേ​ഖ​ല​ക​ളി​ല്‍ പു​തി​യ വാ​യ​ന​ശാ​ല​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പു​സ്ത​ക​ങ്ങ​ളു​മാ​യി ‘ബു​ക്‌​സ് ഓ​ണ്‍ വീ​ല്‍സ്’ പു​സ്ത​ക​വ​ണ്ടി ബു​ധ​നാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും. ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍സി​ൽ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗോ​ത്ര​മേ​ഖ​ല​ക​ളി​ല്‍ ആ​രം​ഭി​ക്കു​ന്ന നൂ​റോ​ളം വാ​യ​ന​ശാ​ല​ക​ളി​ലേ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ളു​മാ​യാ​ണ് പു​സ്ത​ക​വ​ണ്ടി ചു​രം ക​യ​റി​യെ​ത്തു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 25ഓ​ളം ലൈ​ബ്ര​റി​ക​ളാ​ണ് ജി​ല്ല​യി​ല്‍ ആ​രം​ഭി​ക്കു​ക.

സെ​ല്‍ഫ് ഇം​പ്രൂ​വ്‌​മെൻറ്​ ഹ​ബ് എ​ന്ന ഓ​ണ്‍ലൈ​ന്‍ കൂ​ട്ടാ​യ്മ​യാ​ണ് പ​ദ്ധ​തി​യി​ലേ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഫ്ലാ​ഗ്​ ഓ​ഫ്​ ചെ​യ്​​ത പു​സ്ത​ക​വ​ണ്ടി വി​വി​ധ ജി​ല്ല​ക​ളി​ലെ ക​ല​ക്​​​ഷ​ന്‍ സെൻറ​റു​ക​ളി​ല്‍നി​ന്ന്​ പു​സ്ത​ക​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് വ​യ​നാ​ട്ടി​ലെ​ത്തു​മ്പോ​ള്‍ മാ​ന​ന്ത​വാ​ടി കു​രി​ശി​ങ്ക​ലി​ല്‍ ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ സ്വീ​ക​ര​ണം ന​ല്‍കും. ഇ​തോ​ടൊ​പ്പം ഈ ​പ​ദ്ധ​തി​യി​ലെ ആ​ദ്യ ലൈ​ബ്ര​റി​യാ​യ എ​സ്ഐ ​എ​ച്ച് ലൈ​ബ്ര​റി ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.

ക​മ്മ​ന കു​രി​ശി​ങ്ക​ല്‍ കോ​ള​നി​യി​ലെ മു​തി​ര്‍ന്ന അം​ഗ​മാ​യ കു​റു​മ​ന്‍ ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക്​​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ജ​സ്​​റ്റി​ന്‍ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​സ്ഐ ​എ​ച്ച് ഡ​യ​റ​ക്ട​ര്‍ ആന്റോ മൈ​ക്കി​ളി​ല്‍നി​ന്ന്​ ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ൻ​റ്​ ടി ബി സു​രേ​ഷ് പു​സ്ത​ക​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങും.

ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യു​മാ​യി മൂ​ന്ന് വാ​യ​ന​ശാ​ല​ക​ള്‍ കൂ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​മ്മാ​യി​പ്പാ​ല​ത്ത് പോ​സി​റ്റി​വ് ക​മ്യൂ​ണ്‍ ലൈ​ബ്ര​റി കെ പി ര​വീ​ന്ദ്ര​നും കൊ​ട്ട​നോ​ട് പൊ​ന്നൂ​സ് ട്രൈ​ബ​ല്‍ ലൈ​ബ്ര​റി ആന്റോ മൈ​ക്കി​ളും അ​പ്പാ​ട് പ​ഞ്ച​മി ട്രൈ​ബ​ല്‍ ലൈ​ബ്ര​റി ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സി ​അ​സൈ​നാ​രും ഉ​ദ്​​ഘാ​ട​നം ചെ​യ്യും. നൂ​റ് വാ​യ​ന​ശാ​ല​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ഒ​രു ല​ക്ഷം പു​സ്ത​ക​ങ്ങ​ള്‍ സ​മാ​ഹ​രി​ക്കാ​നാ​ണ് സെ​ല്‍ഫ് ഇം​പ്രൂ​വ്‌​മെൻറ്​ ഹ​ബ് ല​ക്ഷ്യ​മി​ടു​ന്ന​ത്. വൈ​വി​ധ്യ​മാ​ര്‍ന്ന മ​നഃ​ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ളി​ല്‍ ച​ര്‍ച്ച​ക​ളും ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന സ​ഹൃ​ദ​യ​രു​ടെ ഓ​ണ്‍ലൈ​ന്‍ കൂ​ട്ടാ​യ്മ​യാ​ണ് സെ​ല്‍ഫ് ഇം​പ്രൂ​വ്‌​മെൻറ്​ ഹ​ബ്.