Sat. Apr 20th, 2024
ഖ​ർ​ത്തും:

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ സു​ഡാ​നി​ൽ ഒ​രു​മാ​സ​ത്തോ​ള​മാ​യി നീ​ണ്ട രാ​ഷ്​​ട്രീ​യ അ​നി​ശ്​​ചി​ത​ത്വ​ത്തി​ന്​ വി​രാ​മ​മി​ട്ട്​ അ​ബ്​​ദല്ല ഹം​ദോ​​ക്കി​​നെ പ്ര​ധാ​ന​മ​ന്ത്രി സ്​​ഥാ​ന​ത്ത്​ സൈ​ന്യം പു​നഃ​സ്​​ഥാ​പി​ച്ചു. ഹം​ദു​ക്കി​നെ പു​നഃ​സ്​​ഥാ​പി​ക്കാ​നും രാ​ഷ്​​ട്രീ​യ​ത്ത​ട​വു​കാ​രെ വി​ട്ട​യ​ക്കാ​നു​മു​ള്ള ക​രാ​റി​ൽ സൈ​നി​ക മേ​ധാ​വി ജ​ന അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ ബു​ർ​ഹാ​ൻ ഞാ​യ​റാ​ഴ്​​ച ഒ​പ്പു​വെ​ച്ചു.

ഖർത്തുമിലെ പ്ര​സി​ഡ​ൻ​റിൻ്റെ വ​സ​തി​യി​ൽ വെ​ച്ചാ​ണ്​ 14 ഇ​ന ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ഒ​ക്​​ടോ​ബ​ർ 25ന്​ ​ന​ട​ന്ന അ​ട്ടി​മ​റി​യി​ലാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​യെ പു​റ​ത്താ​ക്കി​യ​ത്. ജ​ന​റ​ൽ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ​ബു​ർ​ഹാ​നും രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളും ത​മ്മി​ൽ ഹം​ദു​ക്കി​ന് അ​ധി​കാ​രം കൈ​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി നാ​ഷ​ന​ൽ ഉമ്മ പാ​ർ​ട്ടി ത​ല​വ​ൻ ഫ​ദ​ലു​ല്ല ബ​ർ​മ നാ​സി​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഹം​ദോ​ക്ക് സാങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സ്വ​ത​ന്ത്ര മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​രി​ക്കു​മെ​ന്നും എ​ല്ലാ രാ​ഷ്ട്രീ​യ ത​ട​വു​ക​രെ​യും മോ​ചി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി.