Fri. Mar 29th, 2024
Uttarpradesh - cow- ambulace service

ലഖ്‌നൗ: അഭിനവ് ആംബുലൻസ് എന്ന പേരിൽ പശുക്കൾക്ക് വേണ്ടി പ്രത്യേക ആംബുലൻസ് സർവീസ് തുടങ്ങാനൊരുങ്ങി ഉത്തർപ്രദേശിലെ ആദിത്യനാഥ് സർക്കാർ. ഗുരുതര രോഗങ്ങൾ ബാധിച്ച പശുക്കൾക്ക് വേണ്ടി 515 ആംബുലന്സുകളാണ് പദ്ധതി പ്രകാരം സജ്ജമാക്കിയിരിക്കുന്നത്. രോഗം ബാധിച്ച പശുക്കൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ചികിത്സ ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്‌ഷ്യം വെയ്ക്കുന്നത്.

ആംബുലൻസ് സർവീസ് ആവശ്യമുള്ളവർക്ക് വിളിക്കുന്നതിനായി ലഖ്‌നൗവിൽ പ്രത്യക കാൾ സെന്റര് ഉണ്ടായിരിക്കും. ഇതിൽ വിളിച്ച് ആവശ്യപ്പെട്ടാൽ 20 മിനിറ്റുകൾക്കുള്ളിൽ ഒരു വെറ്റിനറി ഡോക്ടറും, രണ്ട് സഹായികളും അടങ്ങുന്ന ആംബുലൻസ് സംഘം പശുക്കൾക്ക് അടുത്തെത്തും. ഇതോടൊപ്പം ക്ഷീര കർഷകർക്ക് വേണ്ട സഹായവും കാൾ സെന്ററിൽ വിളിച്ച് ആവശ്യപ്പെടാവുന്നതാണ്.

24 മണിക്കൂറും ലഭ്യമാകുന്ന സർവീസ് ഡിസംബർ മാസത്തോടെ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ എട്ടു ജില്ലകളിലായിരിക്കും പദ്ധതി തുടങ്ങുക. രാജ്യത്തു തന്നെ പശുക്കൾക്കായി ഇത്തരത്തിലൊരു പദ്ധതി ആദ്യമായാണെന്ന് ഉത്തര്‍പ്രദേശ് ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു.