Thu. Apr 25th, 2024
കെ​ബെ​മ​ർ:

കാ​ലാ​വ​സ്ഥ​ വ്യ​തി​യാനം മൂലം നിരങ്ങിനീങ്ങുന്ന സ​ഹാ​റ മ​രു​ഭൂ​മി​ക്ക്​ പ​ച്ച​പ്പിൻ്റെ തടയണയൊ​രു​ക്കാ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ. 5000 മൈ​ൽ ദൂ​രം മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​നാണ്​ തീരുമാനം. ആ​ഫ്രി​ക്ക​യു​ടെ പ​ടി​ഞ്ഞാ​റു​ള്ള സെ​ന​ഗ​ൽ മു​ത​ൽ കി​ഴ​ക്ക്​ ജി​ബൂ​തി വ​രെ​യു​ള്ള സ​ഹേ​ൽ മേ​ഖ​ല​യി​ൽ 2030ഓ​ടെ മ​ര​ങ്ങ​ളാ​ൽ സു​ര​ക്ഷി​ത ഭി​ത്തി പ​ണി​യാ​ൻ 2007ലാ​ണ്​ ഗ്രേ​റ്റ്​ ​ഗ്രീ​ൻ വാ​ൾ എ​ന്ന പ​ദ്ധ​തി​യാ​രം​ഭി​ച്ച​ത്.

എ​ന്നാ​ൽ, ചൂ​ട്​ കൂ​ടു​ക​യും മ​ഴ​യു​ടെ ല​ഭ്യ​ത കു​റ​യു​ക​യും ചെ​യ്​​ത​തോ​ടെ ന​ട്ടു​പി​ടി​പ്പി​ച്ച ല​ക്ഷ​ക്ക​ണ​ക്കി​ന്​ മ​ര​ത്തൈ​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി. ചെ​റി​യ രീ​തി​യി​ലാ​ണെ​ങ്കി​ലും അ​വി​ടം വീ​ണ്ടും പ​ച്ച​പു​ത​പ്പി​ക്കാ​നു​ള്ള​ ശ്ര​മ​ത്തി​ലാ​ണ്​ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ.

ഗ്രേ​റ്റ്​ ഗ്രീ​ൻ വാ​ളിൻ്റെ ല​ക്ഷ്യ​ത്തിൻ്റെ നാ​ലു​ശ​ത​മാ​ന​ത്തി​ലെ​ത്താ​ൻ മാ​ത്ര​മേ സാ​ധി​ച്ചി​ട്ടു​ള്ളൂ. ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ 4300കോ​ടി ഡോ​ള​ർ എ​ങ്കി​ലും വേ​ണ്ടി​വ​രും. സ​ഹേ​ൽ മേ​ഖ​ല​യി​ലെ പ​രി​സ്ഥി​തി​യെ പു​ന​ർ​നി​ർ​മി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.