Wed. Apr 24th, 2024
കൊ​ല്ലം:

സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ശി​ശു​ദി​ന​ത്തി​ല്‍ പു​റ​ത്തി​റ​ക്കു​ന്ന സ്​​റ്റാ​മ്പ്​ അ​ഞ്ചാ​ലും​മൂ​ട് പ്രാ​ക്കു​ളം എ​ന്‍ എ​സ് ​എ​സ് ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ വി​ദ്യാ​ർ​ത്ഥി വ​ര​ച്ച ചി​ത്രം. ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർത്ഥി​യാ​യ അ​ക്ഷ​യ് ബി ​പി​ള്ള വ​ര​ച്ച ക​ര്‍ഷ​കൻറെ നേ​ര്‍ക്കാ​ഴ്ച എ​ന്ന ചി​ത്ര​മാ​ണ് സ്​​റ്റാ​മ്പി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നും അ​യ​ച്ച നൂ​റി​ലേ​റെ ചി​ത്ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് അ​ക്ഷ​യു​ടെ ചി​ത്രം തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​ണ് ചി​ത്രം സ്​​റ്റാ​മ്പി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത​താ​യി ശി​ശു​ക്ഷേ​മ സ​മി​തി അ​ധി​കൃ​ത​ര്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. കാ​ഞ്ഞാ​വെ​ളി തോ​ട്ടു​വാ​ഴ​ത്ത് വീ​ട്ടി​ല്‍ ബി​ജു പി ​പി​ള്ള​യു​ടെ​യും അ​ഞ്ജു​വിൻറെ​യും മ​ക​നാ​ണ് അ​ക്ഷ​യ്. സ​ഹോ​ദ​രി അ​ക്ഷി​ത.

14ന് ​ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ ഓ​ഫി​സി​ല്‍ സ്​​റ്റാ​മ്പ് ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കും. അ​ക്ഷ​യെ​യും സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ശ്രീ​ക​ല​യെ​യും അ​ക്ഷ​യു​ടെ കു​ടും​ബ​ത്തെ​യും ച​ട​ങ്ങി​ലേ​ക്ക്​ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ക​ര്‍ഷ​ക സ​മ​ര​ങ്ങ​ളു​ടെ വാ​ര്‍ത്ത​യി​ല്‍നി​ന്നാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ചി​ത്രം വ​ര​ക്കാ​നാ​യ​തെ​ന്ന് അ​ക്ഷ​യ് പ​റ​ഞ്ഞു.