Fri. Mar 29th, 2024
വാ​ഷി​ങ്​​ട​ൺ:

ജ​നു​വ​രി ആ​റി​നു കാ​പി​റ്റ​ൽ ഹി​ല്ലി​ൽ ന​ട​ന്ന ക​ലാ​പ​ത്തിൻ്റെ രേ​ഖ​ക​ൾ കോ​ൺ​ഗ്ര​ഷ​ന​ൽ അ​ന്വേ​ഷ​ണ​ ക​മ്മി​റ്റി​ക്കു കൈ​മാ​റു​ന്ന​ത്​ ത​ട​യ​ണ​മെ​ന്ന്​ യു എ​സ്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പിൻ്റെ ഹ​ര​ജി ഫെ​ഡ​റ​ൽ ജ​ഡ്​​ജി ത​ള്ളി. യു എ​സ്​ ഡി​സ്​​ട്രി​ക്​​റ്റ്​ ജ​ഡ്​​ജി ത​ൻ​യ ചു​ത്​​ക​ൻ ആ​ണ്​ ​ട്രം​പിൻ്റെ ഹ​ര​ജി ത​ള്ളി​യ​ത്.

ട്രം​പി​ൻ്റെ പി​ന്തു​ണ​യോ​ടെ​യാ​ണ്​ കാ​പി​റ്റ​ൽ ഹി​ല്ലി​ൽ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. കോ​ൺ​ഗ്ര​ഷ​ന​ൽ അ​ന്വേ​ഷ​ണ ക​മ്മി​റ്റി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്​ ജ​ന​വി​കാ​രം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണെ​ന്നും ജ​ഡ്​​ജി ചൂ​ണ്ടി​ക്കാ​ട്ടി.

മു​ൻ പ്ര​സി​ഡ​ൻ​റിൻ്റെ എ​ക്​​സി​ക്യൂ​ട്ടി​വ്​ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്​ രേ​ഖ​ക​ൾ പു​റ​ത്തു​വി​ടു​ന്ന​ത്​ ത​ട​യാ​മെ​ന്നാ​യി​രു​ന്നു ട്രം​പിൻ്റെ ക​ണ​ക്കു​കൂ​ട്ട​ൽ. ക​ലാ​പ​ത്തെ കു​റി​ച്ച്​ ട്രം​പി​ന്​ വ്യ​ക്ത​മാ​യ അ​റി​വു​ണ്ടാ​യി​രു​ന്നു എ​ന്ന്​ സ്ഥാ​പി​ക്കാ​നാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘ​ത്തിൻ്റെ ശ്ര​മം.

ജോ ​ബൈ​ഡൻ്റെ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ​യം അം​ഗീ​ക​രി​ക്കാ​ൻ ചേ​ർ​ന്ന യോ​ഗ​മാ​ണ്​ അ​ന്ന്​ അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഫെ​ഡ​റ​ൽ ജ​ഡ്​​ജി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ്​ ട്രം​പിൻ്റെ തീ​രു​മാ​നം.