Wed. Apr 24th, 2024
ശ്രീനഗർ:

ജമ്മു കശ്​മീർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ നിർമൽ സിങി​ന്‍റെ ബംഗ്ലാവ്​ പൊളിക്കണമെന്ന്​ ജമ്മു വികസന അതോറിറ്റി (ജെ ഡി എ). നഗ്രോട്ടയിലെ ആർമി സബ് ഡിപ്പോയ്ക്ക് സമീപത്തെ ബാൻ ഗ്രാമത്തിലുള്ള ബംഗ്ലാവ് പൊളിക്കാനാണ്​ നിർമൽ സിങ്ങിനോടും ഭാര്യ മംമ്താ സിങ്ങിനോടും ആവശ്യപ്പെട്ടിരിക്കുന്നത്​.

നവംബർ എട്ടിനാണ്​ ഇവർക്ക്​ പൊളിച്ചു നീക്കാൻ ആവശ്യപ്പെട്ട്​ നോട്ടീസ്​ നൽകിയിരിക്കുന്നത്​. നോട്ടീസ്​ കൈപ്പറ്റി അഞ്ച്​ ദിവസത്തിനകം പൊളിച്ചു നീക്കണം എന്നും ഉത്തരവിലുണ്ട്​.

നിശ്ചിത സമയത്തിനുള്ളിൽ അനധികൃത നിർമ്മാണം നീക്കം ചെയ്യാൻ നിങ്ങൾ പരാജയപ്പെട്ടാൽ, അത് ജെഡിഎയുടെ എൻഫോഴ്‌സ്‌മെന്‍റ്​ വിഭാഗം പൊളിക്കുകയും നീക്കം ചെയ്യുന്നതിനുള്ള ചെലവ് ഭൂവരുമാനത്തിൻ്റെ കുടിശ്ശികയായി നിങ്ങളിൽ നിന്ന് ഈടാക്കുകയും ചെയ്യും – ഉത്തരവിൽ പറയുന്നു. എന്നാൽ, ഉത്തരവിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന്​ നിർമൽ സിങ്​ അറിയിച്ചു.