Fri. Mar 29th, 2024
പേ​രാ​മ്പ്ര:

പോ​ളി​യോ ബാ​ധി​ച്ച് 80 ശ​ത​മാ​നം വൈ​ക​ല്യം സം​ഭ​വി​ച്ച ജോ​ൺ​സ​ൺ പ​രി​മി​തി​ക​ളെ ഗൗ​നി​ക്കാ​തെ വി​ജ​യ​ത്തി​ലേ​ക്ക് കു​തി​ച്ച​പ്പോ​ൾ തേ​ടി​യെ​ത്തി​യ​ത്​ കേ​ന്ദ്ര സ​ർ​ക്കാ​റി‍െൻറ അം​ഗീ​കാ​രം. ഭാ​ര​ത് സ​ർ​ക്കാ​ർ സാ​മൂ​ഹി​ക നീ​തി -​ ശാ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി‍െൻറ 2020ലെ ​ഔ​ട്ട് സ്​​റ്റാ​ൻ​ഡി​ങ് ക്രി​യേ​റ്റി​വ് അ​ഡ​ൾ​ട്ട് – ഭി​ന്ന​ശേ​ഷി മേ​ഖ​ല ദേ​ശീ​യ പു​ര​സ്കാ​ര​മാ​ണ് പെ​രു​വ​ണ്ണാ​മൂ​ഴി സ്വ​ദേ​ശി മ​ഠ​ത്തി​ന​ക​ത്ത് എം എ ജോ​ൺ​സ​ന്​ ല​ഭി​ച്ച​ത്.പ്ര​തി​സ​ന്ധി​ക​ളെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ങ്ങ​ൾ​ക്ക് ഊ​ർ​ജ​മാ​ക്കി കു​തി​ക്കാ​നു​ള്ള ക​രു​ത്തേ​കു​ന്ന​താ​ണ് ജോ​ൺ​സ‍െൻറ ജീ​വി​തം.

ഇ​ദ്ദേ​ഹം എ​ൽ ഇ ​ഡി മേ​ഖ​ല​യി​ൽ ന​ൽ​കി​യ സം​ഭാ​വ​ന ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ച്ച​ത്. ജ​നി​ച്ച് ആ​റാം മാ​സ​ത്തി​ൽ പോ​ളി​യോ ബാ​ധി​ച്ച് ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട​താ​ണെ​ങ്കി​ലും സ്വ​ന്തം ആ​ശ​യ​ങ്ങ​ൾ ഇ​ല​ക്ട്രോ​ണി​ക്സ് രം​ഗ​ത്ത് ന​ട​പ്പാ​ക്കി​യാ​ണ് ജോ​ൺ​സ​ൺ മു​ന്നേ​റി​യ​ത്. ശാ​രീ​രി​ക പ​രി​മി​തി മൂ​ലം സ്കൂ​ളി​ൽ പോ​യി​ല്ല. എ​ഴു​താ​നും വാ​യി​ക്കാ​നും സ്വ​ന്ത​മാ​യി പ​ഠി​ച്ചു.

12ാം വ​യ​സ്സി​ൽ എ​ൽ ​ഇ ഡി ഉ​പ​യോ​ഗി​ച്ച് അ​ല​ങ്കാ​ര മാ​ല നി​ർ​മി​ച്ചു.1993 ൽ ​ഇ​ല​ക്ട്രോ​ണി​ക് ചോ​ക്ക് വി​ക​സി​പ്പി​ച്ചു. എം ടെ​ക്​ എ​ന്ന സ്ഥാ​പ​ന​വും തു​ട​ങ്ങി. പി​ന്നീ​ട് എ​ൽ ഇ ​ഡി ബ​ൾ​ബു​ക​ൾ നി​ർ​മി​ച്ചു തു​ട​ങ്ങി.ഇ​ച്ഛാ​ശ​ക്തി​കൊ​ണ്ട് ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കാ​ൻ ക​ഴി​യു​മെ​ന്ന് സ്വ​ന്തം ജീ​വി​തം​കൊ​ണ്ട് തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

എം ​ടെ​ക് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ര​വ​ധി സ്ത്രീ​ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കാ​നും ജോ​ൺ​സ​ന് സാ​ധി​ച്ചു. വൈ​ക​ല്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്കാ​തെ കൂ​വ്വ​പ്പൊ​യി​ൽ ഉ​ഷ ജോ​ൺ​സ‍െൻറ ജീ​വി​ത സ​ഖി​യാ​യ​പ്പോ​ൾ അ​ത് അ​ദ്ദേ​ഹ​ത്തി‍െൻറ പ്ര​യാ​ണ​ത്തി​ന് വ​ലി​യ ഊ​ർ​ജം ന​ൽ​കി. ഇ​പ്പോ​ൾ ജോ​ൺ​സ‍െൻറ മ​ക്ക​ളാ​യ എ​ൻ​ജി​നീ​യ​റി​ങ്​ വി​ദ്യാ​ർ​ത്ഥി ജ​യൂ​ൺ, പ്ല​സ് ടു ​വി​ദ്യാ​ർത്ഥി ജ​ഷൂ​ൺ എ​ന്നി​വ​രും അ​ച്ഛ​ന് പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ട്. സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ ജോ​ൺ​സ​ൺ നി​ര​വ​ധി പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സോ​ളാ​ർ എ​മ​ർ​ജ​ൻ​സി ഉ​ൾ​പ്പെ​ടെ ന​ൽ​കി സ​ഹാ​യി​ച്ചു​വ​രു​ന്നു​ണ്ട്.