Fri. Apr 19th, 2024

ക​ൽ​പ​റ്റ:

ആ​ര്‍ദ്രം മി​ഷ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്ന മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​ള്ള അം​ഗീ​കാ​ര​മാ​യ ആ​ര്‍ദ്ര​കേ​ര​ളം പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്തു. ക​ല​ക്​​ട​​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ല​ക്ട​ര്‍ എ ​ഗീ​ത പു​ര​സ്‌​കാ​ര​വി​ത​ര​ണം ന​ട​ത്തി. ജി​ല്ല​ത​ല​ത്തി​ല്‍ അ​മ്പ​ല​വ​യ​ല്‍, തൊ​ണ്ട​ര്‍നാ​ട്, മൂ​പ്പൈ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ യ​ഥാ​ക്ര​മം ഒ​ന്ന് (സ​മ്മാ​ന​ത്തു​ക- അ​ഞ്ചു ല​ക്ഷം), ര​ണ്ട് (മൂ​ന്നു​ ല​ക്ഷം), മൂ​ന്ന് (ര​ണ്ടു​ ല​ക്ഷം) സ്ഥാ​ന​ങ്ങ​ൾ നേ​ടി.

വാ​ഹ​ന​ങ്ങ​ളി​ല്‍ പ​തി​ക്കാ​നു​ള്ള കൊവി​ഡ് ബോ​ധ​വ​ത്​​ക​ര​ണ സ്​​റ്റി​ക്ക​റും ച​ട​ങ്ങി​ല്‍ ക​ല​ക്ട​ര്‍ പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍മാ​ന്‍ എം ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ ​സ​മീ​ഹ സൈ​ത​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ കേ​ര​ള മി​ഷ​​ൻ സോ​ഫ്​​റ്റ്​​വെ​യ​ര്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ ല​ഭ്യ​മാ​യ പ​ദ്ധ​തി​വി​വ​ര​ങ്ങ​ള്‍, ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന്​ ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ള്‍, ഓ​ണ്‍ലൈ​ന്‍ റി​പ്പോ​ര്‍ട്ടി​ങ്, ഫീ​ല്‍ഡ്ത​ല പ​രി​ശോ​ധ​ന​ക​ള്‍ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജേ​താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. 2018-19 വ​ര്‍ഷ​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ, അ​നു​ബ​ന്ധ പ​ദ്ധ​തി​ക​ളാ​ണ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്.