Fri. Mar 29th, 2024
കാബൂൾ:

പ​ടി​ഞ്ഞാ​റ​ൻ കാ​ബൂ​ളി​ൽ പ​ട്ടി​ണി മൂ​ലം എ​ട്ടു കു​ട്ടി​ക​ൾ മ​രി​ച്ച​താ​യി റ​ഷ്യ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ സ്​​പു​ട്​​നി​ക് റി​പ്പോ​ർ​ട്ട്. മു​ൻ പാ​ർ​ല​മെ​ൻ​റം​ഗം ഹാ​ജി മു​ഹ​മ്മ​ദ്​ മു​ഹ​ഖ​ഖ്​ ആ​ണ്​ ഇ​ക്കാ​ര്യം ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ച​ത്.

ഹ​സാ​ര വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ളാ​ണ്​ മ​രി​ച്ച​വ​രി​ലേ​റെ​യും. അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത ശേ​ഷം പ​ടി​ഞ്ഞാ​റ​ൻ കാ​ബൂ​ളി​ലേ​ക്ക്​ അ​ടി​സ്​​ഥാ​ന സ​ഹാ​യ​മെ​ത്തി​ക്കാ​ൻ താ​ലി​ബാ​ൻ ഒ​ന്നും ചെ​യ്​​തി​ല്ലെ​ന്നും മു​ഹ​ഖ​ഖ്​ ആ​രോ​പി​ച്ചു.

അ​തി​നി​ടെ, ​പ​ട്ടി​ണി​മാ​റ്റാ​ൻ ജോ​ലി ചെ​യ്യു​ന്ന​തി​ന്​ കൂ​ലി​ക്കു പ​ക​രം ഗോ​ത​മ്പ്​ ന​ൽ​കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​​മെ​ന്ന്​ താ​ലി​ബാ​ൻ അ​റി​യി​ച്ചു. അ​ഫ്​​ഗാ​നി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ്​ തീ​രു​മാ​നം. 40,000 പു​രു​ഷ​ൻ​മാ​രെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും താ​ലി​ബാ​ൻ വ​ക്​​താ​വ്​ സ​ബി​ഹു​ല്ല മു​ജാ​ഹി​ദ്​ പ​റ​ഞ്ഞു.