Fri. Mar 29th, 2024
കോ​ട്ട​യം:

സി എം ​എ​സ് കോ​ള​ജ് കാ​മ്പ​സി​ലെ മ​ര​ങ്ങ​ളെ​ക്കു​റി​ച്ച​റി​യാ​ന്‍ ഏ​ര്‍പ്പെ​ടു​ത്തി​യ ക്യു ​ആ​ര്‍ കോ​ഡ് സം​വി​ധാ​നം കോ​ട്ട​യം ന​ഗ​ര​പ്ര​ദേ​ശ​ത്തേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ന്നു. കോ​ട്ട​യം ന​ഗ​ര​സ​ഭ പാ​ര്‍ക്കി​ലാ​ണ് പ​ദ്ധ​തി​ക്ക്​ തു​ട​ക്കം കു​റി​ച്ച​ത്. പാ​ര്‍ക്കി​ലെ വൃ​ക്ഷ​ങ്ങ​ളി​ല്‍ ക്യു ആ​ര്‍ കോ​ഡ് ചേ​ര്‍ത്ത ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ച്ചു.

വൃ​ക്ഷ​ത്തി​ല്‍ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന കോ​ഡ് സ്‌​കാ​ന്‍ ചെ​യ്താ​ല്‍ വൃ​ക്ഷ​ത്തെ​ക്കു​റി​ച്ചു​ള്ള എ​ല്ലാ​വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​കും. വൃ​ക്ഷ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര അ​വ​ബോ​ധം ജ​ന​ങ്ങ​ളി​ല്‍ വ​ള​ര്‍ത്താ​ന്‍ ക്യു ആ​ര്‍ കോ​ഡ് സം​വി​ധാ​നം സ​ഹാ​യ​ക​മാ​കും.

സി എം ​എ​സ് കോ​ള​ജും സാ​മൂ​ഹി​ക വ​ന​വ​ത്​​ക​ര​ണ​വി​ഭാ​ഗ​വും ന​ഗ​ര​സ​ഭ​യും ചേ​ര്‍ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി എ​ന്‍ വാ​സ​വ​ന്‍ നി​ര്‍വ​ഹി​ച്ചു.

കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു ന​ഗ​ര​സ​ഭ ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. അ​സി​സ്​​റ്റ​ൻ​റ്​ ഫോ​റ​സ്​​റ്റ്​ ക​ണ്‍സ​ര്‍വേ​റ്റി​വ് ഓ​ഫി​സ​ര്‍ ജി ​പ്ര​സാ​ദിൻ്റെ​യും സി ​എം ​എ​സ് കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗം അ​ധ്യാ​പ​ക​രു​ടെ​യും മേ​ല്‍നോ​ട്ട​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം എ​ല്‍ ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ ബി​ന്‍സി സെ​ബാ​സ്​​റ്റ്യ​ന്‍, വൈ​സ് ചെ​യ​ര്‍മാ​ന്‍ ബി ​ഗോ​പ​കു​മാ​ര്‍, കൗ​ണ്‍സി​ല​ര്‍ ജി​ബി ജോ​ണ്‍, അ​സി​സ്​​റ്റ​ൻ​റ്​ ഫോ​റ​സ്​​റ്റ്​ ക​ണ്‍സ​ര്‍വേ​റ്റ​ര്‍ ജി ​പ്ര​സാ​ദ്, കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ ​വ​ര്‍ഗീ​സ് സി ​ജോ​ഷ്വ, ബ​ര്‍സാ​ര്‍ റ​വ ചെ​റി​യാ​ന്‍ ജോ​ര്‍ജ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.