Thu. Apr 25th, 2024
അടൂർ:

അടൂർ ടൗണിൽ ജല അതോറിറ്റിയുടെ മെയിൻ പൈപ്പ് പൊട്ടി. എം സി റോഡിൽ നിനച്ചിരിക്കാതെ നനഞ്ഞ് ഇരുചക്രവാഹന യാത്രികർ. വാഹനങ്ങളെ കുളിപ്പിച്ച യാത്രികരുമേറെ. ഗതാഗതവും തടസപ്പെട്ടു.

ബുധനാഴ്ച പകൽ ഒന്നോടെയാണ് കെഎസ്ആർടിസി ജങ്ഷന് സമീപമുള്ള ഇരട്ടപ്പാലം നിർമിക്കുന്നിടത്തെ മെയിൽ പൈപ്പിന്റെ ജോയിന്റ് പൊട്ടിത്തെറിച്ചത്. അര മണിക്കൂറിലേറെ വൻ ശക്തിയോടെ റോഡിലേക്ക് വെള്ളം ചീറ്റി.

ഇരട്ടപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന പഴയ പൈപ്പ് മാറ്റി പുതിയ പൈപ്പ് നിലവിലുള്ള പാലത്തിന്റെ സൈഡിലൂടെ സ്ഥാപിക്കുകയായിരുന്നു. പൈപ്പ് മാറ്റി സ്ഥാപിച്ച ശേഷം ഇത് മൂന്നാം തവണയാണ് ജോയിന്റ് ഇളകിമാറി വെള്ളം പ്രവഹിച്ചത്. ജോയിന്റിന് ചുറ്റും സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സംരക്ഷണവും പൊട്ടിത്തെറിച്ചു.