Wed. Apr 24th, 2024
തിരുവനന്തപുരം:

വിഎസ്എസ് സിയിലേക്ക് വന്ന കൂറ്റൻ കാർഗോ വാഹനം നോക്കുകൂലി ചോദിച്ച് തടയുകയും സംഘർഷം ഉണ്ടാകുകയും ചെയ്ത സംഭവത്തിൽ കേസെടുത്തു. കണ്ടാലറിയാവുന്ന 50 പേർക്കെതിരെ തുമ്പ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

അന്യായമായി സംഘംചേരൽ, ഔദ്യോഗിക വാഹനം തടയൽ, ലോക്ഡൗൺ ലംഘനം തുടങ്ങി വകുപ്പുകൾ പ്രകാരമാണ് കേസ്. ഇന്നലെ രാവിലെയായിരുന്നു വി.എസ്.എസ്.സിയിലേക്ക് വന്ന കൂറ്റൻ കാർഗോ വാഹനം ഗേറ്റിനു മുന്നിൽ നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞത്.

പിന്നീട് വലിയ പ്രതിഷേധവും പൊലീസുമായി ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു.