Sat. Apr 20th, 2024

കൊച്ചി:

ലൈസന്‍സില്ലാതെ സുരക്ഷാ ഏജൻസികള്‍ തോക്ക്  ഉപയോഗിക്കുന്നതിനെതിരെ കൊച്ചി നഗരത്തിലും പൊലീസ് നടപടി ആരംഭിച്ചു. സിസ്കോ എന്ന സ്വകാര്യ ഏജൻസിയുടെ 18 തോക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവയിൽ പലതിനും എഡിഎമ്മിന്‍റെ ലൈസന്‍സില്ലെന്നാണ് കണ്ടെത്തൽ.

തോക്കുകളുടെ രജിസ്ട്രേഷന്‍ കാണിച്ചിരിക്കുന്നത് കശ്മീരിലെ രജൗരി ജില്ലയിലാണ്. രജൗരി കലക്ടറുകമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്റെ സാധുത പരിശോധിക്കും. നേരത്തെ തിരുവനന്തപുരത്ത് കരമനയിലും ഇതേ ഏജൻസിയുടെ 5 തോക്കുകളുമായി ജീവനക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു.

ഈ മാസം 13 നാണ് കരമന പൊലീസ്, എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന കമ്പനിയിലെ ജീവനക്കാരെ വ്യാജ ലൈസൻസുള്ള തോക്ക് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്. തോക്കിന് പുറമേ 25 വെടിയുണ്ടകളുമായായിരുന്നു ആറുമാസത്തിലേറെയായി ഇവര്‍ തിരുവനന്തപുരത്ത് താമസിച്ചത്. കരമന പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളും ഇവരെ ചോദ്യം ചെയ്തു.