Thu. Apr 25th, 2024
തി​രു​വ​ന​ന്ത​പു​രം:

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​രു​വി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ സി ​പി ​എം സ്ഥാ​നാ​ർ​ത്ഥിയു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലു​ണ്ടാ​യ കു​റ​വി​ന്​ ജി​ല്ല സെ​ക്രട്ടേറി​യ​റ്റം​ഗം വി ​കെ മ​ധു​വിൻ്റെ ഭാ​ഗ​ത്തു​നി​ന്ന്​ ഗു​രു​ത​ര വീ​ഴ്​​ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ പാ​ർ​ട്ടി അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്.

എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ കൂ​ടി​യാ​യ മ​ധു​വിൻ്റെ ഭാ​ഗ​ത്ത്​ ജാ​ഗ്ര​ത​ക്കു​റ​വ്​ സം​ഭ​വി​ച്ചെ​ന്ന്​ ക​മീ​ഷ​ൻ ക​ണ്ടെ​ത്തി. മ​ധു​വിൻ്റെ പേ​രി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മോ എ​ന്ന്​​ വെ​ള്ളി​യാ​ഴ്​​ച ചേ​രു​ന്ന സി പി എം ജി​ല്ല ക​മ്മി​റ്റി തീ​രു​മാ​നി​ക്കും. രാ​വി​ലെ പി ബി​യം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണൻ്റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​രു​ന്ന ജി​ല്ല സെ​ക്രട്ടേ​റി​യ​റ്റ്​ ന​ട​പ​ടി സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ജി​ല്ല ക​മ്മി​റ്റി​യി​ൽ വെ​ക്കും.

തു​ട​ർ​ന്നാ​കും അ​ന്തി​മ തീ​രു​മാ​നം. ജി​ല്ല സെ​ക്രട്ടേറി​യ​റ്റി​ൽ​നി​ന്ന്​ ജി​ല്ല ക​മ്മി​റ്റി​യി​ലേ​ക്ക്​ ത​രം​താ​ഴ്​​ത്താ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നാ​ണ്​ സൂ​ച​ന. എ​ന്നാ​ൽ, ജി​ല്ല ക​മ്മി​റ്റി​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യാ​കും നി​ർ​ണാ​യ​കം.

അ​രു​വി​ക്ക​ര മ​ണ്ഡ​ലം കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ സി പി ​എ​മ്മി​ലെ ജി ​സ്​​റ്റീ​ഫ​ൻ പി​ടി​ച്ചെ​ടു​ത്തെ​ങ്കി​ലും പാ​ർ​ട്ടി ക​ണ​ക്കു​കൂ​ട്ടി​യ വോ​ട്ട്​ ല​ഭി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​മാ​ണ്​ അ​ന്വേ​ഷി​ച്ച​ത്.