കൊച്ചി:
ചാണകം എന്ന് തന്നെ പോലുള്ളവരെ വിശേഷിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ചാണകം വിളിയിൽ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി നിർത്തരുതെന്നും തുടരണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ യാത്രയുടെ ഉദ്ഘാടനത്തിന് എത്തിയ സുരേഷ് ഗോപി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു.
നേരത്തെ ബ്ലോഗര്‍മാരായ ഈ ബുള്‍ ജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചയാളോട് താന്‍ ചാണകമാണ് തന്നെ വിളിക്കേണ്ട എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു