Tue. Apr 16th, 2024
തിരുവനന്തപുരം:

ചക്രവർത്തി മത്സ്യം എന്നറിയപ്പെടുന്ന അലങ്കാരമത്സ്യമായ നെപ്പോളിയൻ റാസ് വിഴിഞ്ഞത്ത് വലയിൽപ്പെട്ടു. ലക്ഷദ്വീപ് ഭാഗത്ത് സാധാരണയായി കണ്ടുവരുന്ന ഈ മത്സ്യം കേരളതീരത്ത് അപൂർവ്വമായി മാത്രമാണ് പ്രത്യക്ഷപ്പെടാറുള്ളത്. 15 കിലോഗ്രാം ഭാരമുള്ള നെപ്പോളിയൻ റാസ്, കൊഴിയാള മത്സ്യചാകരക്കിടയിലാണ് തീരത്തെത്തിയത്.

രൂപഘടനകൊണ്ടാണ് ഇവയെ ചക്രവർത്തി മീനെന്ന് വിളിക്കുന്നത്. പവിഴദ്വീപുകള്‍ക്ക് സമീപം കാണപ്പെടുന്ന ഈ ഭീമന്‍ മത്സ്യം വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ പട്ടികയിലാണുള്ളത്.

By Divya