Thu. Apr 25th, 2024
പൊ​ന്നാ​നി:

പു​തി​യ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​തോ​ടെ ഫി​ഷ​റീ​സി​ന്‍റെ ക​ട​ൽ​ര​ക്ഷ ദൗ​ത്യ ബോ​ട്ട് ക​ട​ലി​ലി​റ​ങ്ങി. നേ​ര​ത്തേ ടെ​ൻ​ഡ​ർ ന​ൽ​കി​യ ബോ​ട്ട് സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ എ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് റീ ​ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്.റീ​ടെ​ൻ​ഡ​റി​ൽ തെ​ര​ഞ്ഞെ​ടു​ത്ത അ​ക്ബ​ർ എ​ന്ന ബോ​ട്ടാ​ണ് അ​ടു​ത്ത ട്രോ​ളി​ങ് നി​രോ​ധ​ന കാ​ല​യ​ള​വു​വ​രെ ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക.

ടെ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ത്ത് രേ​ഖ​ക​ളും ഫി​റ്റ്ന​സും തെ​ളി​യി​ച്ച​തോ​ടെ​യാ​ണ് ബോ​ട്ട് ക​ട​ലി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങാ​ൻ ഫി​ഷ​റീ​സി​ൻറെ അ​നു​മ​തി ല​ഭി​ച്ച​ത്. നേ​ര​ത്തേ ടെ​ൻ​ഡ​ർ ല​ഭി​ച്ച ഫി​ഷ​റീ​സ് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള വാ​ട​ക ബോ​ട്ട് സ​മ​യ പ​രി​ധി ക​ഴി​ഞ്ഞി​ട്ടും ജി​ല്ല​യി​ലെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ടെ​ൻ​ഡ​ർ റ​ദ്ദാ​ക്കു​ക​യും റീ​ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കു​ക​യു​മാ​യി​രു​ന്നു.റീ ​ടെ​ൻ​ഡ​റി​ൽ ആ​റ് ബോ​ട്ടു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ൽ ഒ​രു ബോ​ട്ട് മാ​ത്ര​മാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്.

ട്രോ​ളി​ങ് നി​രോ​ധ​നം അ​വ​സാ​നി​ച്ച് ബോ​ട്ടു​ക​ൾ ക​ട​ലി​ലി​റ​ങ്ങി​യി​ട്ടും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ആ​ദ്യം തെ​ര​ഞ്ഞെ​ടു​ത്ത ബോ​ട്ട് പൊ​ന്നാ​നി​യി​ൽ എ​ത്താ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ടെ​ൻ​ഡ​ർ റ​ദ്ദാ​ക്കി പു​തി​യ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ ത​ന്നെ ടെ​ൻ​ഡ​ർ ല​ഭി​ച്ച ബോ​ട്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ണ്ടാ​യി​രു​ന്ന ബോ​ട്ട് കാ​ല​പ്പ​ഴ​ക്കം മൂ​ലം അ​പ​ക​ട സ​മ​യ​ങ്ങ​ളി​ൽ ക​ട​ലി​ലി​ങ്ങാ​ൻ പ്ര​യാ​സം നേ​രി​ട്ടി​രു​ന്നു. എ​ൻ​ജി​ൻ ത​കാ​ർ മൂ​ലം മ​റ്റു ബോ​ട്ടു​ക​ളി​ൽ കെ​ട്ടി​വ​ലി​ച്ച് ക​ര​ക്കെ​ത്തി​ക്കേ​ണ്ടി​യും വ​ന്നി​രു​ന്നു. ഈ ​ബോ​ട്ട് പി​ന്നീ​ട് പൊ​ളി​ച്ചു​മാ​റ്റു​ക​യും ചെ​യ്തു.