Thu. Apr 18th, 2024

ആ​ലു​വ:

ദു​ർ​ഗ​ന്ധം വ​മി​ച്ചി​രു​ന്ന കോ​യേ​ലി​മ​ല​ക്കി​നി ഫ​ല​വൃ​ക്ഷ​ങ്ങ​ൾ പ​ച്ച​പ്പേ​കും. എ​ട​ത്ത​ല പ​ഞ്ചാ​യ​ത്ത് 18, 20 വാ​ർ​ഡു​ക​ൾ ചേ​രു​ന്ന അ​ൽ അ​മീ​ൻ കോ​ള​ജി​നു സ​മീ​പ​ത്തെ കോ​യേ​ലി​മ​ല​യി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ സ്ഥി​ര​മാ​യി മാ​ലി​ന്യം ത​ള്ളു​ക​യാ​യി​രു​ന്നു. പ​ല നാ​ടു​ക​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യം​വ​രെ വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ല​ട​ക്കം ഇ​വി​ടെ കൊ​ണ്ടി​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ ന​ട​പ​ടി​യൊ​ന്നും എ​ടു​ത്തി​രു​ന്നി​ല്ല. ഇ​തി​നി​ടെ നി​ല​വി​ലെ 18, 20 വാ​ർ​ഡു​ക​ളി​ലെ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശം വൃ​ത്തി​യാ​ക്കി. എ​ന്നാ​ൽ, പി​ന്നീ​ടും പ​ല​രും മാ​ലി​ന്യം ത​ള്ളു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്, ഈ ​പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം ഇ​നി​യും ത​ള്ളാ​തി​രി​ക്കാ​ൻ കാ​മ​റ സ്ഥാ​പി​ക്കാ​നും സോ​ഷ്യ​ൽ ഫോ​റ​സ്​​റ്റ​റി അ​ധി​കൃ​ത​രു​മാ​യി സ​ഹ​ക​രി​ച്ച് ഒ​രു കു​ട്ടി​വ​നം ഒ​രു​ക്കാ​നും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു.​ ഇ​തി​ന്റെ ഭാ​ഗ​മാ​യി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി സ്ഥ​ലം പ​രി​ശോ​ധി​ക്കാ​ൻ ഡിഎ​ഫ്ഒ ജ​യ​മാ​ധ​വ​ൻ, റേ​ഞ്ച് ഓ​ഫി​സ​ർ​മാ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. വൃ​ക്ഷ​ത്തൈ ന​ട്ട് എ​ട​ത്ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പ്രീ​ജ കു​ഞ്ഞു​മോ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ഫ്സ​ൽ കു​ഞ്ഞു​മോ​ൻ, ഷി​ബു പ​ള്ളി​ക്കു​ടി, ഡിഎ​ഫ്ഒ എ ​ജ​യ​മാ​ധ​വ​ൻ, റേ​ഞ്ച് ഓ​ഫി​സ​ർ സി.ആ​ർ സി​ന്ധു​മ​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

By Rathi N