Sat. Apr 20th, 2024

പുത്തൻവേലിക്കര:

ശക്തമായ മഴയുടെ സാഹചര്യത്തിൽ കണക്കൻകടവ് റഗുലേറ്റർ കം ബ്രിജിന്റെ ഷട്ടറുകൾ ഉയർത്തണമെന്ന ആവശ്യം ശക്തം. 12 ഷട്ടറുകൾ ഉണ്ടെങ്കിലും 4 എണ്ണം മാത്രമേ നിലവിൽ ഉയർത്തിയിട്ടുള്ളൂ. എല്ലാ ഷട്ടറുകളും ഉയർത്താതിരിക്കുന്നതു വെള്ളക്കെട്ടിനും കാർഷിക നാശത്തിനും കാരണമാകും.

പുത്തൻവേലിക്കര, കുന്നുകര, കുഴൂർ, പൊയ്യ പഞ്ചായത്തുകളുടെ പ്രദേശങ്ങളിൽ പ്രതിസന്ധി ഉണ്ടാകുമെന്നു ചൂണ്ടിക്കാട്ടി കമ്യൂണിറ്റി റിസോഴ്സ് സെന്റർ കലക്ടർക്കു നിവേദനം നൽകി. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണു മുന്നറിയിപ്പ്. പെരിങ്ങൽകുത്ത് ഡാം കൂടി തുറക്കുന്നതോടെ കൂടുതൽ വെള്ളം പുഴയിലേക്ക് എത്തുമ്പോൾ വെള്ളക്കെട്ടു രൂക്ഷമാകും.

പുഴയുടെ ഒഴുക്കു സുഗമമായാലെ പ്രശ്നങ്ങൾ ഒരുപരിധി വരെയെങ്കിലും ഒഴിവാക്കാനാകൂ. കണക്കൻകടവ് ഷട്ടർ മാനേജ്മെന്റ് മേജർ ഇറിഗേഷൻ വകുപ്പ് കൃത്യമായി ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

By Rathi N