Thu. Apr 25th, 2024
വെള്ളറട:

സ്കൂളിൽനിന്ന് ടിവിയും മൊബൈൽഫോണും ലഭിച്ചെങ്കിലും പ്രവർത്തിപ്പിക്കാൻ വൈദ്യുതി ഇല്ലാതെ വിഷമിക്കുകയാണ് ചെമ്പൂര് എൽഎംഎസ് സ്കൂളിലെ അരുണും,അജിനും. ആര്യങ്കോട് ഗ്രാമ പഞ്ചായത്തിലെ ചിലമ്പറ വാർഡിൽ പൊയ്പാറ പാറക്കടവ് പുത്തൻവീട്ടിൽ താമസിക്കുന്ന സുഷകുമാരിയുടെ മക്കളാണിവർ. 3 വർഷം മുൻപ് പിതാവ് ഉപേക്ഷിച്ചുപോയി.

മാതാവ് സുഷകുമാരി ശ്വാസകോശ രോഗിയാണ്. വീട്ടുജോലിയും, തൊഴിലുറപ്പ് തൊഴിലും ചെയ്ത് കുട്ടികളെ വളർത്തുന്നു. അരുൺ മൂന്നിലും അജിൻ ഏഴിലുമാണ് പഠിക്കുന്നത്. ഇരുവരും പഠിക്കാൻ മിടുക്കർ.

സമീപവീടുകളിൽ പോയി മൊബൈൽഫോൺ ചാർജ് ചെയ്താണ് ഇപ്പോൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നത്. അധ്യാപകരുടെ കാരുണ്യത്തിൽ സ്കൂളിൽ നിന്ന് കിട്ടിയ ടിവി കവർ പൊളിക്കാതെ വീട്ടിനുള്ളിൽ സൂക്ഷിച്ചിരിക്കുന്നു. ലൈഫ് ഭവനപദ്ധതിയിൽ ലഭിച്ച വീട്ടിൽ വൈദ്യുത ജോലികൾ പൂർത്തിയാക്കി കണക്ഷനായി ബോർഡിനെ സമീപിച്ചെങ്കിലും ലഭിച്ചില്ല.

വീടിന്റെ സമീപത്ത് വൈദ്യുതി എത്തിയിട്ടുണ്ട്. പക്ഷേ വിതരണകമ്പി വീട്ടിലേക്കെത്തിക്കാൻ സമീപവാസിയുടെ അനുമതി കിട്ടിയില്ല. പരിഹാരത്തിനായി മുഖ്യമന്ത്രിക്കു നിവേദനം നൽകി കാത്തിരിക്കുകയാണിവർ.

By Divya