Fri. Mar 29th, 2024
കോ​ന്നി:

ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ന് മാ​സ്​​റ്റ​ർ​പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ തീ​രു​മാ​ന​മാ​യ​താ​യി കെ ​യു ജ​നീ​ഷ് കു​മാ​ർ എം ​എ​ൽ ​എ പ​റ​ഞ്ഞു. കോ​ന്നി ഫോ​റ​സ്​​റ്റ്​ ഐ ബി​യി​ൽ ചേ​ർ​ന്ന വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ബ​യോ​ഡൈ​വേ​ഴ്സി​റ്റി സ​ർ​ക്യൂ​ട്ടി​ൽ കോ​ന്നി ഇ​ക്കോ ടൂ​റി​സ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തിൻ്റെ ഭാ​ഗ​മാ​യി ധാ​രാ​ളം വി​ദേ​ശ-​സ്വ​ദേ​ശ ടൂ​റി​സ്​​റ്റു​ക​ൾ കോ​ന്നി​യി​ൽ എ​ത്തി​ച്ചേ​രും. ഈ ​സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി ടൂ​റി​സം രം​ഗ​ത്ത് പ​ര​മാ​വ​ധി സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. ആ​ന​ക്കൂ​ടും അ​നു​ബ​ന്ധ കേ​ന്ദ്ര​ങ്ങ​ളും വി​ക​സി​പ്പി​ച്ചു​ള്ള ടൂ​റി​സം സാ​ധ്യ​ത​ക​ളാ​ണ് മാ​സ്​​റ്റ​ർ പ്ലാ​നിൻ്റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കു​ന്ന​ത്.

തെ​ന്മ​ല ഇ​ക്കോ ടൂ​റി​സ​ത്തി​ൽ​നി​ന്നു​മു​ള്ള സം​ഘം മാ​സ്​​റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കാ​നാ​യി കോ​ന്നി​യി​ൽ ഉ​ട​ൻ എ​ത്തും.

By Divya