Thu. Apr 18th, 2024
ന്യൂഡല്‍ഹി:

ദേശീയപാത പദ്ധതികളുടെ വികസനം, നിര്‍മാണം, പ്രവര്‍ത്തനം, പാലനം തുടങ്ങി എല്ലാ ഘട്ടങ്ങളുടെയും പ്രതിമാസ റെക്കോര്‍ഡിംഗ് ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തുന്നത് ഉപരിതല ഗതാഗത ദേശീയ പാത മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ബന്ധമാക്കി. പദ്ധതികളുടെ നടത്തിപ്പിന്റെ സുതാര്യത, സമാനത, ആധുനിക സാങ്കേതികവിദ്യയുടെ മെച്ചപ്പെട്ട ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.

പദ്ധതിയുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്ന ടീം ലീഡറിന്റെ സാന്നിധ്യത്തില്‍ കരാറുകാരും ബന്ധപ്പെട്ടവരും ഡ്രോണ്‍ ഉപയോഗിച്ചുള്ള വിഡിയോ റെക്കോര്‍ഡിംഗ് നടത്തേണ്ടതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട നടപ്പു മാസത്തെയും കഴിഞ്ഞ മാസത്തെയും ദൃശ്യങ്ങള്‍ ‘എന്‍എച്ച്എഐ’ യുടെ ഡാറ്റ ലേക്ക് (Data Lake) പോര്‍ട്ടലില്‍ സമര്‍പ്പിക്കേണ്ടതാണ്.

By Divya