Mon. Dec 23rd, 2024
കോപൻഹേഗൻ:

ക്രിസ്​റ്റ്യൻ എറിക്​സൺ കുഴഞ്ഞുവീണതിനെ തുടർന്ന്​ നിർത്തിവെച്ചിരുന്ന ഡെൻമാർക്ക്​-ഫിൻലാൻഡ്​ മത്സരം, നീണ്ടനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ പുനരാരംഭിച്ചപ്പോൾ അവസാന ചിരി കന്നി പോരാട്ടത്തിനെത്തിയ ഫിൻലൻഡുകാർക്കൊപ്പം.

വൈകി പുനരാരംഭിച്ച മത്സരത്തിൽ ഫിഫ റാങ്കിങ്ങിൽ 54ാം സ്​ഥാനത്തുള്ള ഫിൻലൻഡ്​ കരുത്തരായ ഡെൻമാർകിനെ 1-0ത്തിന്​ അട്ടിമറിച്ചു. 59ാം മിനിറ്റിൽ തകർപ്പൻ ഹെഡറിലൂടെ ജോൾ ​പൊഹാൻപ്​ലോയാണ്​ യൂറോകപ്പിൽ ഫിൻലൻഡിനായി അത്​ഭുതം സൃഷ്​ടിച്ചത്​. 74ാം മിനിറ്റിൽ ഡെൻമാർക്കിന്​ പെനാൽറ്റി ലഭിച്ചെങ്കിലും കിക്ക്​ സേവ്​ചെയ്​ത്​ ഫിൻലൻഡ്​ ഗോൾ കീപ്പർ ലൂകാസ്​ റാഡകിയും താരമായി.

By Divya