Sat. Apr 20th, 2024
ന്യൂഡൽഹി:

രാജ്യത്തിന്​ ആശ്വാസമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യ​ത്ത്​ 1,14,460 പേർക്കാണ്​​ രോഗം സ്ഥിരീകരിച്ചത്​. 1,89,232 പേർക്ക്​ രോഗമുക്​തിയുണ്ടായി. മരണസംഖ്യയിലും കുറവ്​ രേഖപ്പെടുത്തിയിട്ടുണ്ട്​. 2677 മരണങ്ങളാണ്​ രാജ്യത്ത്​ കൊവിഡ് മൂലമാണെന്ന്​ സ്ഥിരീകരിച്ചത്​.

ഇതോടെ ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 2,88,09,339 ആയി ഉയർന്നു. 2,69,84,781 പേർ ​ഇതുവരെ രോഗമുക്​തി നേടി. 14,77,799 പേരാണ്​ നിലവിൽ​ രോഗം ബാധിച്ച്​ ചികിത്സയിലുള്ളത്​. 3,46,759 ​മരണവും ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്​.

23,13,22,417 പേർക്കാണ്​ ഇതുവരെ വാക്​സിൻ നൽകിയത്​. ഡിസംബറിനകം പരമാവധി പേർക്ക്​ വാക്​സിൻ നൽകാനാണ്​ കേന്ദ്രസർക്കാർ. നാല്​ വാക്​സിനുകളെങ്കിലും വൈകാതെ ഇന്ത്യയിലെത്തുമെന്നാണ്​ കേന്ദ്രസർക്കാർ വ്യക്​തമാക്കുന്നത്​.

By Divya