Wed. Apr 24th, 2024
തിരുവനന്തപുരം:

സംസ്ഥാനത്തു 40 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ജൂലൈ 15 ന് അകം ആദ്യ ഡോസ് വാക്സീൻ നൽകാൻ കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നിർദേശം മുന്നോട്ടുവച്ചത്.

കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് 45 വയസ്സിനു മുകളിലുള്ള 50,29,830 പേർക്കു വാക്സീൻ ലഭിക്കാനുണ്ട്. 45 വയസ്സിനു മുകളിലുള്ളവർക്കു കേന്ദ്രവും 18–44 പ്രായക്കാർക്ക് സംസ്ഥാന സർക്കാരുമാണ് സൗജന്യമായി വാക്സീൻ നൽകുന്നത്.

ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്സീൻ ലഭിക്കും. ഇതിൽ 8.26 ലക്ഷം ഡോസ് സംസ്ഥാനം വില കൊടുത്തു വാങ്ങിയതാണ്. വാക്സീൻ ലഭ്യമാക്കിയാൽ നിശ്ചിത ദിവസത്തിനകം വിതരണം ചെയ്തിരിക്കണമെന്നു കേന്ദ്രം കർശന നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണു വാക്സിനേഷൻ വേഗത്തിലാക്കാൻ തീരുമാനിച്ചത്.

അനുവദിച്ച വാക്സീൻ തീരുന്ന മുറയ്ക്കു മാത്രമേ കൂടുതൽ അനുവദിക്കുകയുള്ളൂ. വേഗത്തിൽ തീർക്കുന്നവർക്ക് വാക്സീൻ അനുവദിക്കുന്നതിൽ മുൻഗണന നൽകുമെന്നു കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

By Divya