Fri. Apr 19th, 2024
തിരുവനന്തപുരം:

രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ ബജറ്റ്​ അവതരണം ധനമന്ത്രി കെ എൻ ബാല​ഗോപാൽ ആരംഭിച്ചു. 20,000 കോടിയുടെ രണ്ടാം കൊവിഡ്​ പാക്കേജ്​ പ്രഖ്യാപിച്ചു.
ഒന്നാം പിണറായി സർക്കാരിന്‍റെ കാലഘട്ടത്തിൽ ഡോ തോമസ്​ ഐസക്​ അവതരിപ്പിച്ച ബജറ്റ്​ സമഗ്രമായിരുന്നുവെന്ന്​ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ആ ബജറ്റിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ്​ തയാറാക്കു​മ്പോൾ മു​ൻകൂട്ടി കാണാൻ കഴിയാതിരുന്ന ചില കാര്യങ്ങളാണ്​ പുതുക്കിയ ബജറ്റ്​ അവതരിപ്പിക്കാൻ കാരണം. കൊവിഡ്​ 19ന്‍റെ രണ്ടാംതരംഗത്തിന്‍റെ വ്യാപനവും മൂന്നാം തരംഗത്തിന്‍റെ ആശങ്കയുമാണ്​. ഈ പ്രതിസന്ധി വികസന കാര്യത്തിൽ ചില മാറ്റങ്ങൾ വരുത്തി.

മഹാമാരിയെ ചെറുത്തുതോൽപ്പിക്കുകയെന്നത്​ വികസനത്തിന്‍റെ മുൻ ഉപാധിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ രണ്ടാം തരംഗത്തിന്‍റെ ആഘാതം കുറക്കുകയും മൂന്നാം തരംഗം ഒഴിവാക്കുകയും ചെയ്യുകയാണ്​ ലക്ഷ്യം. അതിലൂടെ മാത്രമേ സമ്പദ്​ഘടന വീണ്ടെടുക്കാനാകൂ. എല്ലാത്തിനും മു​മ്പേ ആരോഗ്യം അഥവാ ഒന്നാമത്​ ആരോഗ്യം എന്ന ഉറച്ച നിലപാട്​ സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

By Divya