Sat. Apr 20th, 2024
ദോ​ഹ:

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന ഗാസ്സ​യു​ടെ പു​ന​ർ​നി​ർ​മാ​ണ പ്ര​ക്രി​യ​ക​ൾ​ക്ക്​ ഖ​ത്ത​ർ 500 മി​ല്യ​ൺ ഡോ​ള​ർ ന​ൽ​കും. അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ്​ ഇ​തെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി പ​റ​ഞ്ഞു. പല​സ്​​തീ​നി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു​ള്ള ഖ​ത്ത​ർ സ​ഹാ​യം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കു​മു​ള്ള ഖ​ത്ത​റി​ൻറെ സാ​മ്പ​ത്തി​ക​സ​ഹാ​യ വി​ത​ര​ണം തു​ട​രു​ക​യാ​ണ്. ഗാസ്സ മു​ന​മ്പി​ലെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും ആ​ളു​ക​ൾ​ക്കാ​ണ്​ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്.

ത​ക​ർ​ക്ക​പ്പെട്ട വീ​ടു​ക​ളു​ടെ ഉ​ട​മ​സ്​​ഥ​ർ​ക്കും സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്.ഗാസ്സ​യി​ലെ അ​ഞ്ചു​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ണ്​ വി​ത​ര​ണം. ഖ​ത്ത​ർ ക​മ്മി​റ്റി​യു​ടെ​യും ഗാസ്സ​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ ന​ട​പ​ടി​ക​ൾ.

By Divya