Sat. Apr 20th, 2024
മുംബൈ:

ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് നിയന്ത്രണം വിട്ട് മുങ്ങിയ ബാർജിലുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. 79 ജീവനക്കാരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്. ബാർജിലുണ്ടായിരുന്ന 261 പേരിൽ 183 പേരെ നേവി കരയ്ക്കെത്തിച്ചു.

മുംബൈ തീരത്ത് നിന്ന് 80 നോട്ടിക്കൽ മൈൽ ദൂരത്താണ് അപകടം. നേവിയുടെ മൂന്ന് കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവ‍ർത്തനത്തിന്‍റെ ഭാഗമാണ്. അതേസമയം ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിലും കേന്ദ്രഭരണ പ്രദേശമായ ദമൻ ദിയു മേഖലകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വ്യോമനിരീക്ഷണം നടത്തും. അഹമ്മദാബാദിൽ നടക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

By Divya