ന്യൂഡൽഹി:
കൊവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്തിന് ആശങ്കയായി മരണങ്ങളിലുള്ള വർദ്ധനവ്. കഴിഞ്ഞ ദിവസം മാത്രം 4,529 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2,67,334 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 3,89,851 പേർക്കാണ് രോഗമുക്തിയുണ്ടായത്.
ഇതുവരെ 2,54,96,330 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,19,86,363 പേർക്ക് രോഗമുക്തിയുണ്ടായി. 2,83,248 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. 32,26,719 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 18,58,09,302 പേർക്ക് ഇതുവരെ വാക്സിൻ നൽകിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
33,059 രോഗികളുമായി തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്. 31,337 രോഗികളുമായി കേരളം രണ്ടാം സ്ഥാനത്തും 30,309 രോഗികളുമായി കർണാടക മൂന്നാം സ്ഥാനത്തുമാണ്.