Thu. Apr 18th, 2024
കു​വൈ​ത്ത് സി​റ്റി:

കു​വൈ​ത്തി​ൽ മൂ​ന്നാം​ഘ​ട്ട ഫീ​ൽ​ഡ്​ കൊവി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ കാ​മ്പ​യി​ൻ ഈ ആ​ഴ്​​ച തു​ട​ക്കം കു​റി​ക്കും. പെ​രു​ന്നാ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​ക.
മേ​യ്​ 12 ഞാ​യ​റാ​ഴ്​​ച വ​രെ​യാ​ണ്​ പെ​രു​ന്നാ​ൾ അ​വ​ധി.

ഒ​ന്നാം​ഘ​ട്ട​ത്തി​ൽ സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ർ​ക്കും മ​സ്​​ജി​ദ്​ ജീ​വ​ന​ക്കാ​ർ​ക്കു​മാ​ണ്​ മൊ​ബൈ​ൽ യൂ​നി​റ്റു​ക​ൾ വ​ഴി കു​ത്തി​വെ​പ്പെ​ടു​ത്ത​ത്. 5000 മ​സ്​​ജി​ദ്​ ജീ​വ​ന​ക്കാ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കി. ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ലെ 3000 ജീ​വ​ന​ക്കാ​രും കു​ത്തി​വെ​പ്പെ​ടു​ത്തു.

ഫെ​ബ്രു​വ​രി​യി​ൽ 2000 കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും വീ​ട്ടി​ലെ​ത്തി കു​ത്തി​വെ​പ്പെ​ടു​ത്തി​രു​ന്നു. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഷോ​പ്പി​ങ്​ മാ​ളു​ക​ളാ​ണ്​ പ​രി​ഗ​ണി​ച്ച​ത്. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ബാ​ക്കി​യു​ള്ള ഷോ​പ്പി​ങ്​ കോം​പ്ല​ക്​​സു​ക​ളി​ലാ​യി​രി​ക്കും എ​ന്നാ​ണ്​ വി​വ​രം.

ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ അ​ടു​ത്തി​ട​പെ​ടു​ന്ന ത​രം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്​ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. ഉ​പ​ഭോ​ക്​​തൃ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മു​ഖ്യ​പ​രി​ഗ​ണ​ന.

By Divya