Fri. Apr 19th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം മാറ്റി. മെയ് 5ന് ആരംഭിക്കാനിരുന്ന മൂല്യനിർണ്ണയ ക്യാമ്പുകളാണ് മാറ്റിയത്. തിയറി പരീക്ഷകളുടെ മൂല്യനിർണ്ണയമാണ് മെയ്‌ 5മുതൽ നടക്കാനിരുന്നത്.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനം, ഭാ​ഗിക ലോക്ക് ഡൗൺ എന്നീ പ്രതിസന്ധികൾക്കിടയിലാണ് വിദ്യാർത്ഥികൾ പരീക്ഷ പൂർത്തിയാക്കിയത്. കൊവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾ പിപിഇ കിറ്റ് ധരിച്ചാണ് പരീക്ഷക്കെത്തിയത്.

By Divya