Tue. Apr 23rd, 2024

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം  തരംഗത്തിന്റെ തീവ്രത എടുത്തുകാണിച്ച്  കഴിഞ്ഞ ഒരാഴ്ചയായി രാജ്യ തലസ്ഥാനത്ത് രോഗികളിൽ നിന്നുള്ള 2500 ഓളം കോളുകൾ ദിവസേന ആംബുലൻസുകളിലേക്ക് അയച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. 

സർക്കാർ പുറത്തുവിട്ട ഈ കണക്കിൽ സ്വകാര്യ ആംബുലൻസുകളിലേക്ക് രോഗികൾ നടത്തിയ കോളുകൾ ഉൾപ്പെടുന്നില്ല. കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി കൊറോണ വൈറസ് രോഗികളിൽ നിന്ന് കുറഞ്ഞത് 2,560 കോളുകൾ നഗരത്തിലെ ആംബുലൻസുകളിലേക്ക് അയച്ചിരുന്നു. ഇത് ഡൽഹിയിൽ കൊറോണ വ്യാപനത്തിന്റെ രൂക്ഷതയാണ് ചൂണ്ടിക്കാണിക്കുന്നത്.

നിശ്ചിത കാലയളവിൽ 1,347 പേരാണ് വൈറസ് ബാധിച്ചു മരണത്തിനു കീഴടങ്ങിയിരിക്കുന്നത്. ദില്ലിയിൽ 24,638 പുതിയ കേസുകളും 249 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തി. പോസിറ്റീവിറ്റി നിരക്ക് 31.28 ശതമാനമാണ്. നഗരത്തിലെ ഓക്സിജനും ആശുപത്രി കിടക്കകൾക്കുമുള്ള ആവശ്യങ്ങൾ  വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.