Fri. Mar 29th, 2024
കൊല്‍ക്കത്ത:

ബിജെപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. താന്‍ തെരുവില്‍ നിന്നാണ് യുദ്ധം ചെയ്യുന്നതെന്നും ബിജെപിയ്ക്ക് തന്നെ ഒന്നും ചെയ്യാനാകില്ലെന്നും മമത പറഞ്ഞു. ‘ബിജെപി നേതാക്കളോട് ഒന്നേ പറയാനുള്ളു. നിങ്ങള്‍ക്ക് പണമുണ്ട്. എല്ലാ ഏജന്‍സികളും നിങ്ങളുടെ കൈയ്യിലാണ്. എന്നാലും ഈ യുദ്ധത്തില്‍ നിങ്ങള്‍ക്ക് ജയിക്കാനാകില്ല. കാരണം ഞാനൊരു തെരുവ് പോരാളിയാണ്. എന്നെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല’, മമത പറഞ്ഞു.

നേരത്തെ മമതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗും രംഗത്തെത്തിയിരുന്നു. എന്തിനാണ് എല്ലാത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഴിക്കുന്നതെന്നും അദ്ദേഹം എന്ത് തെറ്റാണ് ചെയ്തതെന്നുമായിരുന്നു രാജ്‌നാഥ് സിംഗ് ചോദിച്ചു.

‘നിങ്ങള്‍ പ്രധാനമന്ത്രിയെപ്പറ്റി ഇല്ലാത്തത് പറയുന്നു. എന്തിനാണ് എല്ലാത്തിനും ഇങ്ങനെ അദ്ദേഹത്തെ പഴിക്കുന്നത്. ഞാനുമൊരു മുഖ്യമന്ത്രിയായിരുന്നു. ഒരു മുഖ്യമന്ത്രി എങ്ങനെ പെരുമാറണം എന്ന് എനിക്ക് നന്നായി അറിയാം. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനാണ്തിരഞ്ഞെടുപ്പ് കമ്മീഷന്‍ മമതയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും തിരിഞ്ഞിരിക്കുകയാണ് മമത. ആരെയും അവര്‍ വെറുതെ വിടുന്നില്ല’, രാജ് നാഥ് സിംഗ് പറഞ്ഞു.

ന്യൂനപക്ഷ വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി തന്നോടൊപ്പം നില്‍ക്കണമെന്ന മമതയുടെ പ്രസ്താവനയും കേന്ദ്രസേനയെ സ്ത്രീകള്‍ തന്നെ തടയണമെന്ന ആഹ്വാനവും മുന്‍നിര്‍ത്തിയാണ്തി രഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് മമത മായോ റോഡ് വെന്യുവിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം വീല്‍ചെയറില്‍ ഇരുന്ന് ധര്‍ണ നടത്തുകയും ചെയ്തിരുന്നു.

By Divya